തിരിച്ചടിയ്ക്കാത്തത് ദൗര്‍ബല്യമല്ല: കുഞ്ഞാലിക്കുട്ടി
മലപ്പുറം: തിരുവനന്തപുരത്ത് മുസ്ലിം ലീഗ് ഓഫീസ് അടിച്ചുതകര്‍ത്തതിനോട് അതേ രീതിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതികരിക്കാത്തത് ലീഗിന്റെ ദൗര്‍ബല്യമായിക്കാണരുതെന്ന് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.
രാഷ്ട്രീയമര്യാദ കൊണ്ടാണ് ലീഗ് അതിന് മുതിരാത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒക്ടോബര്‍ 10 ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം.
മഞ്ചേരിയില്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായ പൊലീസ് നടപടിയെ കുറിച്ചും പരാതി ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യം സംബന്ധിച്ച് അന്വേഷിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മഞ്ചേരിയില്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനെ തടഞ്ഞ എംഎസ്എഫ് പ്രവര്‍ത്തകരുടെ നടപടി സ്വാഭാവികം മാത്രമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കരിമണല്‍ ഖനനം സംബന്ധിച്ച് ഇനി തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.
പാര്‍ട്ടിയിലേക്ക് തിരിച്ചുവരുന്നതിന് യൂത്ത്ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ. ടി. ജലീല്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ലീഗ് സംസ്ഥാന പ്രസിഡന്റാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications