ലതാനായരെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു
കോട്ടയം: കിളിരൂര്‍ സ്ത്രീപീഡനകേസിലെ പ്രധാനപ്രതി ലതാനായരെ പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
തോനായരുടെ പുതിയ ചിത്രം പൊലീസ് മാധ്യമങ്ങള്‍ക്ക് പ്രസിദ്ധീകരണത്തിന് നല്‍കി. ലതാനായരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കേസ് അന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന എറണാകുളം മേഖലാ ഡിഐജി ശ്രീലേഖയെയോ (ഫോണ്‍ നമ്പര്‍ 9447177007) കോട്ടയം നാര്‍കോടിക് സെല്‍ ഡിവൈഎസ്പി എബ്രഹാം മാത്യുവിനെയോ (ഫോണ്‍ നമ്പര്‍ 9447104330) വിവരമറിയിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു.
അന്വേഷണം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി നാല് സ്ക്വാഡുകള്‍ രൂപീകരിച്ചാണ് പ്രത്യേക പൊലീസ് സംഘം പ്രവര്‍ത്തിക്കുന്നത്.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി തെള്ളകം ആശുപത്രിയില്‍ വച്ച് പൊലീസ് രേഖപ്പെടുത്തി. തന്നെ പീഡനവലയില്‍ കുടുക്കിയവരായി ലതാനായരുള്‍പ്പെടെ ആറ് പേരുകളാണ് പെണ്‍കുട്ടി പ്രധാനമായും പൊലീസിനോട് പറഞ്ഞത്.
തന്നെ പീഡിപ്പിച്ച മറ്റുള്ളവരെ കുറിച്ച് പെണ്‍കുട്ടിക്ക് അറിയില്ലെന്നും ലതാനായരെ പിടികിട്ടിയാല്‍ മാത്രമേ എല്ലാ സത്യങ്ങളും പുറത്തുവരികയുള്ളൂവെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications