കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹിരാകാശത്തില്‍ യോഗ ചെയ്ത ആദ്യത്തെ ആള്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഞാന്‍ ആദ്യത്തെ ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ മാത്രമല്ല. ബഹിരാകാശത്തില്‍ വച്ച് യോഗ അനുഷ്ഠിച്ച ആദ്യത്തെ മനുഷ്യന്‍ കൂടിയാണ്. ബഹിരാകാശത്തില്‍ വച്ച് യാത്രികര്‍ക്ക് പിടികൂടാറുള്ള അസുഖങ്ങള്‍ എന്നെ ബാധിക്കാഞ്ഞതും അതുകൊണ്ടാണ്- പറയുന്നത് ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ ഇന്ത്യക്കാരാനായ രാകേശ് ശര്‍മ.

തിരുവനന്തപുരം വിക്രം സാരാഭായി ബഹിരാകാശ ഗവേഷണ കേന്ദ്രം ലോക ബഹിരാകാശ വാരത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ നൂറോളം സ്കൂള്‍ വിദ്യാര്‍ഥികളുമായി സംസാരിക്കുകയായിരുന്നു രാകേശ് ശര്‍മ.

ബഹിരാകാശത്തില്‍ വച്ച് ഇന്ത്യയെ കാണുമ്പോള്‍ എങ്ങനെയുണ്ടായിരുന്നുവെന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ചോദിച്ചപ്പോള്‍ സാരേ ജഹാന്‍ സേ അച്ചാ.. എന്നായിരുന്നു തന്റെ മറുപടി. ഏതെങ്കിലും ആഫ്രിക്കന്‍ പ്രധാനമന്ത്രിയാണ് ചോദിക്കുന്നതെങ്കിലും തന്റെ മറുപടി അങ്ങനെ തന്നെയാവുമായിരുന്നു- രാകേശ് ശര്‍മ പറഞ്ഞു.

എട്ട് ദിവസത്തെ ബഹിരാകാശ സഞ്ചാരത്തിനായി താന്‍ 18 മാസത്തെ പരിശീലനം നടത്തിയിരുന്നുവെന്ന് രാകേശ് ശര്‍മ പറഞ്ഞു. ബഹിരാകാശയാത്രയില്‍ യോഗ അനുഷ്ഠിച്ചത് തനിക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും അസുഖം പിടിപെടാത്ത ഏതാനും ബഹിരാകാശ യാത്രികരില്‍ ഒരാളായിരുന്നു താനെന്നും രാകേശ് ശര്‍മ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X