മുസ്ലിംലീഗിനെതിരെ സുധീരന്‍ വീണ്ടും
ആലപ്പുഴ: തനിക്കെതിരെ ആലപ്പുഴയില്‍ പ്രവര്‍ത്തിച്ചുവെന്ന ആരോപണം ആവര്‍ത്തിച്ചുകൊണ്ട് മുസ്ലിം ലീഗിനെതിരെ കോണ്‍ഗ്രസ് നേതാവ് വി. എം. സുധീരന്‍ വീണ്ടും ആഞ്ഞടിച്ചു.
സത്യം പറയുമ്പോള്‍ അതിനെ വര്‍ഗീയവത്കരിക്കാനാണ് ലീഗ് നേതാക്കള്‍ ശ്രമിക്കുന്നതെന്നും അത് അപകടരമാണെന്നും സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ പരാജയപ്പെട്ടതിന്റെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പാണക്കാട് ശിഹാബ് തങ്ങള്‍ക്ക് അയച്ച കത്ത് കിട്ടിയില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവുന്നില്ല. ലീഗ് പ്രസിഡന്റിന് അയയ്ക്കുന്ന കത്തുകള്‍ കിട്ടാതെ വരുന്നത് പാര്‍ട്ടിക്ക് ദോഷകരമാവും.
ജൂണ്‍ ഒന്നിനാണ് ആദ്യത്തെ കത്തയച്ചത്. കത്തിനെ കുറിച്ച് പി. കെ. കുഞ്ഞാലിക്കുട്ടിയോട് താന്‍ പറഞ്ഞിരുന്നതാണ്. തനിക്കെതിരെ പ്രവര്‍ത്തിച്ച ആലപ്പുഴ ജില്ലാ നേതാക്കളുടെ പേരുകള്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു. കത്തിന്റെ അടിസ്ഥാനത്തില്‍ നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും തങ്ങളില്‍ നിന്ന് തനിക്ക് മറുപടിയൊന്നും ലഭിച്ചില്ല. കത്ത് ചര്‍ച്ച ചെയ്തിട്ട് കാര്യമില്ലെന്നു കണ്ട് അത് തള്ളിക്കളയുകയായിരുന്നുവെന്ന് ഇ. ടി. മുഹമ്മദ് ബഷീര്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണ്.
കരിമണല്‍ ഖനന പ്രശ്നത്തില്‍ ഇടതുനേതാക്കള്‍ വീണ്ടും വ്യക്തമായ നിലപാടുമായി രംഗത്തുവരികയാണെങ്കില്‍ അവരുമായി സഹകരിക്കുമെന്ന് സുധീരന്‍ വ്യക്തമാക്കി.












Click it and Unblock the Notifications