ഇറാഖില്‍ സ്ഫോടനം: 10 മരണം
ബാഗ്ദാദ്: രണ്ട് കാര്‍ ബോംബ് സ്ഫോടനങ്ങളിലായി 10 പേര്‍ കൊ ല്ലപ്പെട്ടു. 16 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരു യുഎസ് പട്ടാളക്കാരനും ഉള്‍പ്പെടുന്നു.
കിഴക്കന്‍ ബാഗ്ദാദിലെ ഒരു പൊലീസ് അക്കാദമിയ്ക്ക് മുന്നിലായി സ്ഫോടകവസ്തുക്കള്‍ നിറച്ച ഒരു ബസ് പൊട്ടിത്തെറിയ്ക്കുകയായിരുന്നു. മരിച്ചവരുടെ ദേഹങ്ങള്‍ റോഡില്‍ ചിന്നിച്ചിതറി.
മരിച്ചവരില്‍ പൊലീസില്‍ ചേര്‍ന്ന മൂന്ന് വിദ്യാര്‍ത്ഥികളും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. തൊട്ടടുത്തുള്ള കിന്റി ആശുപത്രി അധികൃതരാണ് 10 പേരുടെ ജഡം കിട്ടിയതായി അറിയി ച്ചത്. എട്ട് കാറുകള്‍ സ്ഫോടനത്തില്‍ തകര്‍ന്നു.
രണ്ടാമത്തെ സ്ഫോടനം സാംസ്കാരികമന്ത്രാലത്തിന്റെ ഓഫീസിന് തൊട്ടടുത്ത്വച്ചാണ്. ഒരു കാര്‍ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. എട്ട് കാല്‍നടയാത്രക്കാര്‍ക്ക് പരിക്കേറ്റു.
ഇതിനിടെ സദര്‍സേന കീഴടങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. ഉടനെ ആയുധംവച്ച ് കീഴടങ്ങുമെന്ന് സദറിന്റെ വക്താവാണ് അറിയിച്ച ത്.












Click it and Unblock the Notifications