അരുണാചലില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്ന് ഉറപ്പായി. 60 അംഗ നിയമസഭയിലെ 46 സീറ്റുകളില്‍ വോട്ടെണ്ണല്‍ നടന്നപ്പോള്‍ 25ഉം കോണ്‍ഗ്രസ് നേടി. കേവലഭൂരിപക്ഷത്തിന് ആറ് സീറ്റുകള്‍ മാത്രമേ കോണ്‍ഗ്രസിന് കുറവുള്ളൂ.
സീറ്റ് നിലയില്‍ രണ്ടാം സ്ഥാനം കോണ്‍ഗ്രസ് വിമതര്‍ക്കാണ്. 10 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിമതര്‍ ജയിച്ചത്. കോണ്‍ഗ്രസിന്റെ മുഖ്യഎതിരാളിയായ ബിജെപിക്ക് ആറ് സീറ്റ് മാത്രമേയുള്ളൂ. എന്‍സിപി രണ്ടും അരുണാചല്‍ കോണ്‍ഗ്രസ് ഒന്നും സീറ്റ് നേടി. രണ്ട് സീറ്റ് സ്വതന്ത്രര്‍ക്കാണ്.
14 സീറ്റുകളില്‍ ഒക്ടോബര്‍ 11 തിങ്കളാഴ്ച വോട്ടെണ്ണല്‍ നടക്കും. മുന്‍മുഖ്യമന്ത്രി ഗഗോങ് അപാങ്ങ് മത്സരിച്ച യിങ്കോയിങ് മണ്ഡലത്തിലും തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍. അരുണാചല്‍ പിസിസി അധ്യക്ഷനായ മുകുത് മിതി ജയിച്ച പ്രമുഖരില്‍ ഉള്‍പ്പെടുന്നു.
കോണ്‍ഗ്രസിന് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ സ്വതന്ത്രരുടെ പിന്തുണ തേടുമെന്ന് മുകുത് മിതി വ്യക്തമാക്കി.
ബിജെപി ആദ്യമായാണ് അരുണാചലില്‍ അക്കൗണ്ട് തുറയ്ക്കുന്നത്. ജയിച്ച ആറ് ബിജെപിക്കാരും കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിച്ചുജയിച്ചതിന് ശേഷം കാലുമാറിയവരാണ്.












Click it and Unblock the Notifications