Get Updates
Get notified of breaking news, exclusive insights, and must-see stories!

74 പരിസ്ഥിതി സൗഹൃദ സ്കൂളുകള്‍

കോട്ടയം: സംസ്ഥാനത്ത് ആദ്യമായി മടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലായുള്ള 74 സ്കൂളുകളില്‍ ആഴ്ചയില്‍ ഒരു പീരിയഡ് പരിസ്ഥിതി പഠനത്തിനായി നീക്കിവയ്ക്കുന്നു.

വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക അനുവാദത്തോടെയാണ് പരിസ്ഥിതി പഠന ക്ലാസ് ഈ സ്കൂളുകളില്‍ തുടങ്ങുന്നത്. സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി ഒക്ടോബര്‍ 11 തിങ്കളാഴ്ച ജീവനപഠനങ്ങള്‍ എന്ന ഹാന്റ്ബുക്ക് പുറത്തിറക്കി.

മടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ പ്രത്യേക താത്പര്യത്തോടെ നടപ്പിലാക്കിയ പാരിസ്ഥിതിക സൗഹൃദ പരിപാടികളുടെ തുടക്കം നാല് സ്കൂളുകളില്‍ 2002-03 വിദ്യാഭ്യാസ വര്‍ഷത്തില്‍ നാച്വര്‍ ക്ലബുകള്‍ സ്ഥാപിച്ചതോടെയായിരുന്നു. അടുത്ത വര്‍ഷം 64 സ്കൂളുകളിലായി നാച്വര്‍ ക്ലബുകള്‍ വ്യാപിച്ചു. ഇപ്പോള്‍ 74 സ്കൂളുകളിലെ അയ്യായിരത്തിലേറെ വിദ്യാര്‍ഥികള്‍ നാച്വര്‍ ക്ലബുകളുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

ക്ലാസുകളില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്നതല്ല ഈ പ്രകൃതിസ്നേഹം. ചുറ്റുപാടുമുള്ള പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക് കൂടി കുട്ടികള്‍ ഇടപെടുന്നുണ്ട്. ഇപ്പോള്‍ ഒരു ജൈവവൈവിധ്യ രജിസ്ററും നാട്ടറിവ് ഹാന്റ്ബുക്കും പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കുട്ടികള്‍. നാടന്‍പാട്ടുകളുടെ ഒരു ശേഖരം ഇതിനകം പുറത്തിറക്കിയിട്ടുണ്ട്.

ഈ സ്കൂളുകളിലെ പരിസ്ഥിതി പഠനം ഔപചാരിക പഠനപദ്ധതിയുടെ ഭാഗം കൂടിയാണ്. പരിസ്ഥിതി പഠനം എന്ന വിഷയത്തില്‍ വര്‍ഷാന്ത്യം പരീക്ഷ നടത്തി വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. 2005 ജനവരിയിലാണ് പരീക്ഷ നടക്കുന്നത്.

ജൈവകൃഷിയിലും പഞ്ചായത്ത് ശ്രദ്ധയൂന്നുന്നുണ്ട്. പഞ്ചായത്തിലെ രണ്ടായിരത്തോളം ഏക്കര്‍ നെല്‍വയലില്‍ ജൈവകൃഷിയാണ് നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+