Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി ദ്വീപുകളില്‍ ഭൂമിവില ഉയരുന്നു

കൊച്ചി: കൊച്ചിയിലെ ദ്വീപുകളില്‍ ഭൂമിവില കുതിച്ചുയരുകയാണ്. ഭൂമിക്കച്ചവടത്തിന്റെ കാര്യത്തില്‍ റെക്കോഡ് വിലയാണ് ഇപ്പോള്‍.

വൈപ്പിന്‍ ദ്വീപ് കൊച്ചിയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള മൂന്ന് പാലങ്ങള്‍ യാഥാര്‍ത്ഥ്യമായതോടെ കഴിഞ്ഞ ഏതാനും മാസങ്ങളായി ഭൂമി വില ഇരട്ടിയായിവര്‍ധിച്ചു.

ഞാറയ്ക്കല്‍ സബ്രജിസ്ട്രാര്‍ ഓഫീസില്‍ പോയാല്‍ ഇക്കാര്യം ബോധ്യപ്പെടും. ഇവിടെ ദിവസവും 25 ഭൂമിക്കച്ചവടം വരെയാണ് നടക്കുന്നത്. ഗോശ്രീപദ്ധതി രൂപകല്പനചെയ്തതോടെ തന്നെ ഇവിടെ ഭൂമിവില ഉയരാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ പാലങ്ങള്‍ യാഥാര്‍ത്ഥ്യമായതോടെ മുന്‍ റെക്കോഡുകളെല്ലാം ഭേദി ച്ച ുകൊണ്ട് ഭൂമിവില ഉയരുകയാണ്.

പുതുവൈപ്പ്, കാളമുക്ക്, കടമക്കുടി, എളങ്കുന്നപ്പുഴ, ചെറായി, നായരമ്പലം എന്നിവിടങ്ങില്‍ ഭൂമിവില സെന്റിന് 50,000 മുതല്‍ 5.5 ലക്ഷം വരെയായിരിക്കുന്നു. ഉള്‍പ്രദേശങ്ങളില്‍ പോലും വില സെന്റിന് 15,000 രൂപയിലാണ് തുടങ്ങുന്നത്.

മുനമ്പം-വൈപ്പിന്‍ റോഡിനരികിലുള്ള സ്ഥലങ്ങള്‍ക്ക് സെന്റിന് രണ്ട് ലക്ഷം മുതല്‍ 2.5 ലക്ഷം വരെയാണ് വില. വൈപ്പിനെ വല്ലാര്‍പാടം പാലങ്ങളുമായി ബന്ധിപ്പിയ്ക്കുന്ന കാളമുക്ക് പ്രദേശത്ത് കഴിഞ്ഞ രണ്ട് മാസത്തില്‍ ഭൂമി വില കുതി ച്ച ുയര്‍ന്നിട്ടുണ്ട്.

ഇവിടെ ഉള്‍പ്രദേശങ്ങളിലെ ഭൂമിയ്ക്ക് സെന്റിന് 75,000 രൂപയാണ് ഇപ്പോള്‍ വില. റോഡിരികിലുള്ള സ്ഥലത്തിന് സെന്റിന് ഒരു ലക്ഷം വരെ വിലകിട്ടും. ഇവിടെ നിന്ന് വടക്കോട്ട് പോകുമ്പോള്‍ റോഡരികില്‍ 15,000 മുതല്‍ ഒരു ലക്ഷം വരെയാണ് സെന്റിന് വില. അഞ്ചു വര്‍ഷം മുമ്പ് അത് വെറും 2,000 മുതല്‍ 20,000 രൂപ വരെ മാത്രമായിരുന്നു.

1996-97 കാലത്ത് കേരള ഹൗസിംഗ് ബോര്‍ഡ് ഇവിടെ ആറേക്കറോളം ഭൂമി ഞാറയ്ക്കല്‍ പഞ്ചായത്തിന് സെന്റിന് 50,000 രൂപ വച്ച ാണ് വിറ്റത്. ഇപ്പോള്‍ ഹൗസിംഗ് ബോര്‍ഡ് ഇവിടെയുള്ള 11 ഫ്ലാറ്റുകള്‍ വന്‍വിലയ്ക്ക് വില്ക്കാനുള്ള ശ്രമത്തിലാണ്.

വല്ല ാര്‍പ്പാടം കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനല്‍, എല്‍എന്‍ജി ടെര്‍മിനല്‍, ബങ്കറിംഗ് ടെര്‍മിനല്‍, ക്രൂയിസ് ടെര്‍മിനല്‍, സിംഗിള്‍ ബോയ് മൂറിംഗ് പദ്ധതി, ഗോള്‍ഫ് കോഴ്സ് എന്നിവ യാഥാര്‍ത്ഥ്യമായാല്‍ വരും വര്‍ഷങ്ങളില്‍ ഭൂമിവില കുതിച്ചുയരും.

പുറത്തുള്ളവരാണ് ഇപ്പോള്‍ തിരക്കിട്ട് ഭൂമി വാങ്ങിക്കൂട്ടുന്നത്. വൈപ്പിന്‍ ദ്വീപില്‍ ഉണ്ടായിരിക്കുന്ന പുതിയ സാമ്പത്തികമാറ്റങ്ങളുടെ കാറ്റ് പ്രയോജനപ്പെടുത്തി കോടികള്‍ കൊയ്യാമെന്ന കണക്ക് കൂട്ടലാണ് ഇവര്‍ക്കുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+