Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ചേരിയില്‍ അക്രമം; പൊലീസ് ജീപ്പ് കത്തിച്ച ു

മഞ്ചേരി: സിപിഎം അക്രമത്തിനെതിരെ മഞ്ചേരിയില്‍ മു സ്ലി ംലീഗ് നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പൊലീസുമായുള്ള സംഘര്‍ഷത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റു.

ഒരു പൊലീസ് ജീപ്പ് പ്രകടനക്കാര്‍ തകര്‍ത്തു. പ്രകടനം പൊതുയോഗം നടക്കുന്ന ബസ്സ്റാന്റ് ഓഡിറ്റോറിയത്തില്‍ പ്രവേശിക്കുമ്പോഴാണ് അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയത്. ജീവന്‍ ടിവി ക്യാമറാമാന്‍ സഞ്ചരിച്ചിരുന്ന വാനും അക്രമികള്‍ തകര്‍ത്തു.

ലീഗിന്റെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനത്തില്‍ തുടക്കം മുതലേ പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് മുഴങ്ങിയിരുന്നത്. ഇത് പ്രവര്‍ത്തകരുടെ ആവേശം വര്‍ധിപ്പിച്ചു. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെതിരെ കരിങ്കൊടി കാട്ടിയ എംഎസ്എഫ് പ്രവര്‍ത്തകരെ അറസ്റ് ചെയ്ത മഞ്ചേരി എസ്ഐ വിജയകുമാറിനെതിരെയും മുദ്രാവാക്യങ്ങള്‍ മുഴങ്ങിയിരുന്നു. ഇതിനിടെ ബസ്സ്റാന്റ് കെട്ടിടത്തിന് മുകളില്‍ നിന്നും പൊലീസുകാര്‍ക്കെതിരെ ക ല്ലറുണ്ടായതാണ് സംഘര്‍ഷത്തിന് കാരണമായത്.

അരീക്കോട് പൊലീസ് ജീപ്പ് പ്രകടനക്കാര്‍ തകര്‍ത്തു. അരീക്കോട് എസ്ഐ മത്തായി ഉള്‍പ്പെടെ അഞ്ച് പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. ജീവന്‍ ടിവി ക്യാമറാമാന്‍ മഹേഷ്കുമാറിനും പരിക്കുണ്ട്.

അരമണിക്കൂര്‍ കഴിഞ്ഞ ശേഷം മന്ത്രി എം.കെ. മുനീര്‍ സ്ഥലത്തെത്തി, പൊതുയോഗം ഉദ്ഘാടനം ചെയ്തു. പ്രകടനാത്മകമായ കരിങ്കൊടിപ്രകടനത്തോട് പോലും അസഹിഷ്ണുത കാട്ടുന്ന സിപിഎം, ലീഗ് പ്രവര്‍ത്തകരുടെ സംയമനത്തെ ദൗര്‍ബല്യമായി കാണരുതെന്നും മുനീര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+