അവഗണന ചെറുക്കാന്‍ എസ്.എന്‍.ഡി.പിയുമായി സഖ്യം: പണിയ്ക്കര്‍
പാലക്കാട്: എന്‍.എസ്.എസ്.-എസ്.എന്‍.ഡി.പി. യും ഭരണകക്ഷികളില്‍ നിന്ന് നേരിടുന്ന അവഗണന ചെറുക്കാനാണ് ഇരുസംഘടനകളും സഖ്യമുണ്ടാക്കുന്നതെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കര്‍ പറഞ്ഞു. കേരളം മാറിമാറി ഭരിച്ച ഇരുമുന്നണികളും ഈ രണ്ട് സമുദായങ്ങളെ അവഗണിയ്ക്കുന്ന കാര്യത്തില്‍ ഒരുപോലെയായിരുന്നു. സംവരണക്കാര്യത്തില്‍ ഇരുസംഘടനകളും തമ്മിലുള്ള അഭിപ്രായ വ്യത്യ ാസം ഈ ഐക്യത്തിന് തടസ്സമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് താലൂക്ക് യൂണിയന്‍ നടത്തിയ നായര്‍ മഹാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പാലക്കാട്ടെത്തിയ നാരായണപ്പണിക്കര്‍ വാര്‍ത്താലേഖകരോട് സംസാരിയ്ക്കവേയാണ് ഇത് പറഞ്ഞത്.
വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ മാറാന്‍ വിദ്യാഭ്യാസ മന്ത്രിമാറിയാല്‍ മാത്രം പോര. അതുകൊണ്ട് പ്രത്യേക കാര്യം ഒന്നും ഇല്ല. സംസ്ഥാന ഗവണ്മെന്റിന്റെ വിദ്യാഭ്യാസ നയത്തോട് എന്‍.എസ്.എസിന് എതിര്‍പ്പുണ്ടെന്ന് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പിന് നാഥനില്ലാത്ത അവസ്ഥയാണ്. പ്ലസ് ടു കോഴ്സിന്റെ കാര്യത്തില്‍ ഇനിയും ചട്ടങ്ങള്‍ ആയിട്ടില്ല. ലാബ് അസിസ്റന്റുമാരുടെ നിയമനം ഇനിയും ശരിയായിട്ടില്ല.
വിദ്യാഭ്യാസ നയമാണ് മാറേണ്ടത്. വിദ്യാഭ്യാസ വകുപ്പ് ദേശീയകക്ഷികള്‍ ഏറ്റെടുക്കണമെന്ന് അഭിപ്രായം ഉണ്ടോ എന്ന ചോദ്യത്തിന് തങ്ങള്‍ ഘടകകക്ഷി അല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഭരണഘടനാ വിരുദ്ധവും അസാധുവും ആണെന്ന് നാരായണപ്പണിക്കര്‍ അഭിപ്രായപ്പെട്ടു. സംവരണം 50 ശതമാനത്തില്‍ കവിയരുതെന്ന് ഭരണഘടന നിഷ്കര്‍പ്പിച്ചിരിക്കെ കേരളത്തില്‍ 68 ശതമാനം സംവരണം ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നരേന്ദ്രന്‍ കമ്മീഷന്റെ സാധുതയെ ചോദ്യം ചെയ്ത് എന്‍.എസ്.എസ്. സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.












Click it and Unblock the Notifications