Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞാലിക്കുട്ടിക്ക് രഹസ്യ അജണ്ട: സുധീരന്‍

തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരെയും വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിക്കെതിരെയും കോണ്‍ഗ്രസ് നേതാവ് വി. എം. സുധീരന്‍ വീണ്ടും ആഞ്ഞടിച്ചു.

കരിമണല്‍ ഖനന പ്രശ്നത്തില്‍ വ്യവസായമന്ത്രിക്ക് ഹിഡണ്‍ അജണ്ടയുണ്ടോയെന്ന് സംശയിക്കണമെന്ന് ഒക്ടോബര്‍ 11 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കരിമണല്‍ ഖനനവുമായി മുന്നോട്ടുപോവേണ്ടതില്ലെന്ന മന്ത്രിസഭാ തീരുമാനത്തെ മറികടക്കുന്ന തരത്തിലാണ് വ്യവസായമന്ത്രി പെരുമാറിയത്. ഇക്കാര്യത്തില്‍ വിവാദം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടേണ്ടിവന്നു. ഈ പ്രശ്നത്തില്‍ വ്യവസായമന്ത്രിക്ക് പ്രത്യേക താത്പര്യമുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്.

വ്യവസായ വകുപ്പിന്റെ പാളിച്ചകളാണ് ആലപ്പുഴയില്‍ താന്‍ തോല്‍ക്കാന്‍ കാരണമായത്. കരിമണല്‍ ഖനന ലോബിയും ലീഗിന്റെ ജില്ലാ നേതാക്കളും തനിക്കെതിരെ ആലപ്പുഴയില്‍ പ്രവര്‍ത്തിച്ചതായി സുധീരന്‍ ആവര്‍ത്തിച്ചു.

കെപിസിസി നിര്‍വാഹക സമിതിയുടെ ഒടുവിലത്തെ യോഗത്തില്‍ ആലപ്പുഴയിലെ തന്റെ പരാജയത്തിന് പിന്നിലെ ലീഗിന്റെ പങ്കിനെ കുറിച്ച് താന്‍ പരാതിപ്പെട്ടിരുന്നു. കെപിസിസിക്ക് അത്തരം പരാതികള്‍ ലഭിച്ചിട്ടില്ലെന്നാണ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞത്. അത്തരം പ്രസ്താവനകള്‍ അദ്ദേഹത്തിന് യോജിച്ചതല്ല. കെപിസിസി പ്രസിഡന്റിന്റെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും സാന്നിധ്യത്തിലാണ് താന്‍ ലീഗിനെ കുറിച്ച് പരാതി ഉന്നയിച്ചത്- സുധീരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+