20 ദിവസത്തിനകം നടപടി വേണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ജനകീയപ്രശ്നങ്ങളില്‍ 20 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്യോഗസ്ഥന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
ജില്ലാ കളക്ടര്‍മാരുടെയും വകുപ്പ് സെക്രട്ടറിമാരുടെയും സംയുക്ത വാര്‍ഷിക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. യോഗം രണ്ടു ദിവസം നീണ്ടുനില്‍ക്കും.
100 ദിവസത്തെ കര്‍മപരിപാടി കാര്യക്ഷമതയോടെ നടപ്പിലാക്കാന്‍ ഉമ്മന്‍ചാണ്ടി നിര്‍ദേശം നല്‍കി. ഭൂനികുതി പിരിച്ചെടുക്കുന്നത് കാര്യക്ഷമമാക്കണമെന്നും തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങള്‍ക്കായി സ്ഥലം ഏറ്റെടുക്കുന്ന നടപടികള്‍ സുഗമമായി മുന്നോട്ടുകൊണ്ടുപോവാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
മറ്റ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications