ഉഷയുടെ സ്കൂളിന് സര്‍ക്കാര്‍ സ്ഥലം നല്‍കി
തിരുവനന്തപുരം: പി.ടി. ഉഷയുടെ അത്ലറ്റിക്സ് സ്കൂളിന് സര്‍ക്കാര്‍ 30 ഏക്കര്‍ സ്ഥലം അനുവദിച്ചു. കോഴിക്കോട്ട് കിനലൂരിലാണ് സ്ഥലം നല്‍കിയത്. സര്‍ക്കാരില്‍ നിന്ന് സഹായം കിട്ടിയില്ലെങ്കില്‍ സ്കൂള്‍ കര്‍ണാടകത്തിലേയ്ക്ക് മാറ്റാന്‍ ആലോചിയ്ക്കുകയാണെന്ന് ഉഷ പറഞ്ഞിരുന്നു.
50 വര്‍ഷത്തെ പാട്ടത്തിനാണ് സ്ഥലം നല്‍കുന്നത്. വര്‍ഷം 3000 രൂപ പാട്ടസംഖ്യയായി സ്കൂള്‍ സര്‍ക്കാരിന് നല്‍കണം. കായിക വകുപ്പ് മന്ത്രി ഡൊമിനിക്ക് പ്രസന്റേഷനാണ് ഇത് അറിയിച്ചത്. മുഖ്യമന്ത്രിയും വ്യവസായ വകുപ്പ് മന്ത്രി കുഞ്ഞാലിക്കുട്ടിയും ഡൊമിനിക്ക് പ്രസന്റേഷനും നടത്തിയ ചര്‍ച്ചയിലാണ് സ്ഥലം നല്‍കാന്‍ തീരുമാനമായത്. ഈ യോഗത്തില്‍ പി. ടി. ഉഷയും പങ്കെടുത്തിരുന്നു.
കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം. 2012ലെ ഒളിമ്പിക്സിന് പങ്കെടുക്കാന്‍ കായിക പ്രതിഭകളെ വാര്‍ത്തെടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഉഷ പറഞ്ഞു. 20 കോടി രൂപയാണ് സ്കൂളിന്റെ ചെലവായി കണക്കാക്കുന്നത്. ആദ്യ ഘട്ടത്തില്‍ പത്ത് കോടി രൂപ വേണം. സിന്തറ്റിക്ക് ട്രാക്കും ജിംനേഷ്യവും നീന്തല്‍കുളവും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോസ്റലുമാണ് ഉദ്ദേശിയ്ക്കുന്നത്. കൊയിലാണ്ടിയ്ക്കടുത്ത് ഇപ്പോള്‍ പ്രവര്‍ത്തിയ്ക്കുന്ന സ്കൂളില്‍ അഞ്ച് കുട്ടികളുണ്ട്. 12നും 14നും ഇടയ്ക്ക് പ്രായമുള്ള പത്തോളം കുട്ടികളെ എല്ലാ വര്‍ഷവും പ്രവേശിപ്പിയ്ക്കാനാണ് ഉഷ ഉദ്ദേശിയ്ക്കുന്നത്.












Click it and Unblock the Notifications