ചീനക്കാരനെ വധിയ്ക്കുമെന്ന് തീവ്രവാദികള്‍
ഇ സ്ല ാമബാദ്: പാകിസ്ഥാന്‍ സര്‍ക്കാര്‍ തടവിലാക്കിയ അല്‍ ക്വെയ്ദക്കാരെ വിട്ടയച്ചില്ലെ ങ്കില്‍ ചൈനക്കാരനായ ബന്ദികളില്‍ ഒരാളെ വധിയ്ക്കുമെന്ന് തീവ്രവാദികള്‍.കഴിഞ്ഞ ദിവസമാണ് അല്‍ ക്വെയ്ദയോട് അടുപ്പമുള്ള തീവ്രവാദികള്‍ പാകിസ്ഥാനില്‍ രണ്ട് ചൈനക്കാരെ ബന്ദികളായി പിടിച്ചത്.
താലിബാനുമായി ബന്ധമുള്ള പാകിസ്ഥാനിലെ ഗോത്രനേതാവായ അബ്ദുല്ല മെഹ്സൂദാണ് പാകിസ്ഥാന്‍ സര്‍ക്കാരിനെ വധഭീഷണി അറിയി ച്ചത്. പാക് സര്‍ക്കാര്‍ അല്‍ക്വെയ്ദ നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍ ഉടനെ ചൈനക്കാരായ ബന്ദികളില്‍ ഒരാളെ വധിയ്ക്കുമെന്ന് മെഹ്സൂദ് തങ്ങളെ അറിയിച്ചിട്ടുണ്ടെന്ന് ജിയോ ടിവിയുടെ ലേഖകന്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
ഗോമാല്‍ സം ഡാം പദ്ധതിയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്ന രണ്ട് ചൈനക്കാരായ എഞ്ചിനീയര്‍മാരെ തങ്ങളാണ് തട്ടിക്കൊണ്ടുപോയതെന്ന് മെഹ്സൂദ് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. അല്‍ ജസീറയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ ഇതിനോട് പാക് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications