സ്വരാജ്പോളിന്റെ മകന്‍ വിവാഹിതനായി
ലണ്ടന്‍: വ്യവസായപ്രമുഖന്‍ ലോര്‍ഡ് സ്വരാജ്പോളിന്റെ മകന്‍ അംഗദ് പോള്‍ വിവാഹിതനായി. സോളിസിറ്ററായി ജോലി ചെയ്യുന്ന ജൂതവംശജയായ മിഷേല്‍ എന്ന യുവതിയെയാണ് അംഗദ്പോള്‍ വിവാഹം ചെയ്തത്.
ലണ്ടന്‍ മൃഗശാലയിലെ വളപ്പില്‍ കൃത്രിമമായി ഉയര്‍ത്തിയ ചില്ലുകൊട്ടാരത്തിലായിരുന്നു വിവാഹം. ഹിന്ദു-ജൂത പാരമ്പര്യച്ചടങ്ങുകളോടെയായിരുന്നു വിവാഹം.
34കാരനായ അംഗദാണ് കുടുംബത്തിന്റെ വ്യവസായമായ കപാരോ ഗ്രൂപ്പിന്റെ ചീഫ് എക്സക്യൂട്ടീവ്. ചലച്ചിത്ര നിര്‍മ്മാതാവ് കൂടിയായ അംഗദ് ഇതിനകം ഈ രംഗത്ത് പേരെടുത്തു കഴിഞ്ഞു.
ലോക്ക് സ്റോക്ക് ആന്റ് ടു സ്മോക്കിംഗ് ബാരല്‍സ്, സ്നാച്ച ്, സ്കൂള്‍ ഓഫ് സെഡക്ഷന്‍ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവായിരുന്നു. അടുത്ത ചിത്രമായ രംഗ് ദെ ബസന്തി എന്ന ഹിന്ദിചിത്രത്തില്‍ അമീര്‍ഖാനാണ് നായകന്‍.
സാറാ ബ്രൗണ്‍, ഇന്ത്യന്‍ വ്യവസായികളായ സുബ്രതോ റോയ്, കെ.കെ. ബിര്‍ള, ലളിത് സൂരി, അര്‍ജുന്‍ റാംപാല്‍ എന്നിവര്‍ പങ്കെടുത്തു. ലോര്‍ഡ് പോളിന്റെ അന്തരിച്ച ഭാര്യ അംബികയുടെ പ്രതിമനില്ക്കുന്നിടത്തായിരുന്നു വിവാഹപ്പന്തലൊരുക്കിയത്. രക്താര്‍ബുദം മൂലമാണ് 1968ല്‍ അംബിക മരിച്ചത്.
അംബികയുടെ പ്രതിമയ്ക്കടുത്തവച്ച ് തന്നെ വിവാഹം നടത്തണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങിനെയെങ്കില്‍ ഇത്രയും പ്രധാനപ്പെട്ട കുടുംബച്ചടങ്ങിന് അവള്‍ക്കും സാക്ഷ്യംവഹിയ്ക്കാമ ല്ലാ.- സ്വരാജ് പോള്‍ പറഞ്ഞു.












Click it and Unblock the Notifications