സൂപ്പര്‍മാന്‍ ക്രിസ്റഫര്‍റീവ് അന്തരിച്ചു
ബെഡ്ഫോര്‍ഡ്: സൂപ്പര്‍മാന്‍ ചിത്രങ്ങളില്‍ സൂപ്പര്‍മാനായി അഭിനയിച്ച ് സിനിമാലോകം കീഴടക്കിയ ക്രിസ്റഫര്‍ റീവ് അന്തരിച്ചു. അദ്ദേഹത്തിന് 52 വയസ്സായിരുന്നു. ഹൃദ്രോഗം മൂലമായിരുന്നു അന്ത്യം.
ഒമ്പത് വര്‍ഷം മുമ്പ് നട്ടെ ല്ലിനേറ്റ പരിക്ക് മൂലം വീല്‍ചെയറിലായിരുന്നു ക്രിസ്റഫര്‍ റീവ് ജീവിതം തള്ളിനീക്കിയിരുന്നത്. ഒക്ടോബര്‍ ഒമ്പത് ശനിയാഴ്ച അദ്ദേഹം ഹൃദയസ്തംഭനംമൂലം അബോധാവസ്ഥയിലായി.
1995ല്‍ വെര്‍ജീനിയയില്‍ നടന്ന ഒരു കുതിരപ്പന്തയത്തില്‍ പങ്കെടുക്കവേ, കുതിരപ്പുറത്ത് നിന്നും തെറിച്ചുവീണാണ് റീവിന് നട്ടെല്ലിന് പരിക്കേറ്റത്. ഇതേ തുടര്‍ന്ന് കൃത്രിമശ്വാസോച്ഛ്വാസമാര്‍ഗ്ഗം വഴിയാണ് ക്രിസ്റഫര്‍ ജീവിച്ചിരുന്നത്. 1970 മുതല്‍ 1980 വരെ സൂപ്പര്‍മാനായി ഹോളിവുഡ് അടക്കിഭരിച്ച നടനാണ് ക്രിസ്റഫര്‍ റീവ്.












Click it and Unblock the Notifications