കേരളത്തില്‍ റിലയന്‍സിന് പത്തക്ക നമ്പര്‍
കൊച്ചി: കേരളത്തില്‍ ഇനിമുതല്‍ റിലയന്‍സ് മൊബൈല്‍ നമ്പരുകള്‍ പത്തക്കങ്ങളുള്ളതായിരിയ്ക്കും. ഇപ്പോള്‍ ഏഴക്കമാണ് ഉള്ളത്.
റിലയന്‍സിന് ദേശീയ മൊബൈല്‍ ദാതാക്കളായി അംഗീകാരം (ഏകീകൃത ലൈസന്‍സ് സമ്പ്രദായം) കിട്ടിയതിനാല്‍ അവര്‍ നമ്പരുകള്‍ പത്തക്കമുള്ളതാക്കി മാറ്റേണ്ടതുണ്ട്. അതാണ് ഈ മാറ്റത്തിന് കാരണം. 93 എന്നായിരിയ്ക്കും റിലയന്‍സ് മൊബൈലിന്റെ ആദ്യ നമ്പരുകള്‍.
ഇപ്പോള്‍ ഉള്ള നമ്പരിന്റെ ആദ്യ രണ്ട് അക്കങ്ങള്‍ മാറ്റി അവിടെ അഞ്ചക്കം ചേര്‍ക്കുകയാണ് വേണ്ടത്.
31, 37,38 എന്നീ നമ്പരുകളില്‍ തുടങ്ങുന്ന നമ്പരുകള്‍ അവയ്ക്ക് പകരം 93886 എന്ന നമ്പരാണ് ചേര്‍ക്കേണ്ടത്. 32 ല്‍ തുടങ്ങുന്ന നമ്പരുകള്‍ക്ക് 93492 ഉം 33, 34, 36 എന്നീ നമ്പരുകളില്‍ തുടങ്ങുന്നവയ്ക്ക് 93888 എന്ന നമ്പരും 35 ല്‍ തുടങ്ങുന്ന നമ്പരുകല്‍ക്ക് 93884 എന്ന നമ്പരുമാണ് തുടക്കത്തില്‍ ചേര്‍ക്കേണ്ടത്.
ഇനി ഈ നമ്പരുകളിലേയ്ക്ക് വിളിയ്ക്കാന്‍ നമ്പരിന് മുമ്പില്‍ പ്രദേശത്തിന്റെ എസ്.ടി.ഡി കോഡുകള്‍ ചേര്‍ക്കേണ്ടതില്ല. കേരളത്തിന് പുറത്ത് നിന്ന് വിളിയ്ക്കുന്നവര്‍ ഈ പത്തക്ക നമ്പരിന് മുമ്പില്‍ പൂജ്യം കൂടി ചേര്‍ക്കേണ്ടതുണ്ട്.












Click it and Unblock the Notifications