ഓട്ടോ മിനിമംചാര്‍ജ് 8രൂപ
തിരുവനന്തപുരം: കേരളത്തില്‍ ഓട്ടോറിക്ഷാകൂലി കൂട്ടി. പുതിയ നിരക്കനുസരിച്ച് മിനിമം കൂലി എട്ട് രൂപയായിരിക്കും.
നിരക്ക് വര്‍ധന ഒക്ടോബര്‍ 15 വെള്ളിയാഴ്ച നിലവില്‍ വരും. എട്ട് രൂപയ്ക്ക് പരമാവധി ഒന്നരകിലോമീറ്റര്‍ വരെ യാത്രചെയ്യാം. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും നാലര രൂപ വീതം ഈടാക്കും.
ഓട്ടോറിക്ഷയുടെ വെയിറ്റിംഗ് ചാര്‍ജ് ഒരു ദിവസം 75 രൂപയായിരിക്കും. ടാക്സികാറുകളുടെ മിനിമം കൂലി 25 രൂപയില്‍ നിന്നും 35 രൂപയാക്കി. കിലോമീറ്ററിന് അഞ്ചുരൂപ എന്നത് ആറ് രൂപയാക്കി ഉയര്‍ത്തി.












Click it and Unblock the Notifications