Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാവക്കാട്ട് ഹര്‍ത്താലിനിടെ അക്രമം; സി.പി.എം. ഓഫീസിനു നേരെ കല്ലേറ്

ചാവക്കാട്: കടപ്പുറം മേഖലയില്‍ മുസ്ലീംലീഗ് ഒക്ടോബര്‍ 11 തിങ്കഴാഴ്ച നടത്ിതയ ഹര്‍ത്താലിനിടെ വ്യാപകമായ അക്രമമുണ്ടായി. സി.പി.എമ്മിന്റെ അഞ്ചങ്ങാടിയിലുള്ള ലോക്കല്‍ കമ്മറ്റി ഓഫീസിനു നേരെ കല്ലേറുണ്ടായി. സ്തൂപങ്ങളും കൊടികളും തകര്‍ത്തു.

കല്ലേറില്‍ പൊലീസുകാരനും സി.പി.എം. പ്രവര്‍ത്തകനും പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 31 യൂത്ത് ലീഗ് പ്രവര്‍ത്തകരെ അറസ്റുചെയ്തു.

ചാവക്കാട് പോലീസ് സ്റേഷനിലെ കോണ്‍സ്റബിള്‍ ബാലകൃഷ്ണന്‍, സി.പി.എം. പ്രവര്‍ത്തകന്‍ കടപ്പുറം സ്വദേശി മുസ്തഫ(25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അക്രമം. സി.പി.എമ്മിനെതിരെ മുദ്രാവാക്യം വിളിച്ചെത്തിയ 50-ലേറെ വരുന്ന യൂത്ത്ലീഗ് പ്രവര്‍ത്തകരാണ് അഞ്ചങ്ങാടിയില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു.

അഞ്ചങ്ങാടിയിലെ സി.പി.എം. ഓഫീസായ മുസ്സാഫീര്‍ സ്മാരക മന്ദിരത്തിനുനേരെയായിരുന്നു ആദ്യം കല്ലെറിഞ്ഞത്. പാര്‍ട്ടി ഓഫീസില്‍ ആരും ഉണ്ടായിരുന്നില്ല. ഒരുഭാഗത്തെ ഓടുകള്‍ കല്ലേറില്‍ തകര്‍ന്നു. കൊടികളും സ്തൂപങ്ങളും തകര്‍ത്തു.

അക്രമം നിയന്ത്രിയ്ക്കാനെത്തിയ പൊലീസിന് നേരെയാണ് ആക്രമണം നടത്തിയത്. കൂടുതല്‍ പോലീസുകാര്‍ സംഘര്‍ഷസ്ഥലം വളഞ്ഞതോടെ സ്ഥിതി ശാന്തമായി.

അറസ്റുചെയ്ത ലീഗ് പ്രവര്‍ത്തകരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ഉച്ചക്ക് ചാവക്കാട് പോലീസ് സ്റേഷനു മുന്നിലും സംഘര്‍ഷാവസ്ഥയുണ്ടായി. കടപ്പുറം മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. മെഡിക്കല്‍ ഷോപ്പുകളടക്കം കടകളെല്ലാം അടഞ്ഞുകിടന്നു. സ്കൂളുകളും പ്രവര്‍ത്തിച്ചില്ല.

ഞായറാഴ്ച രാത്രി സി.പി.എം. അഞ്ചങ്ങാടിയില്‍ നടത്തിയ പ്രകടനത്തെ തുടര്‍ന്ന് ലീഗ് ഓഫീസിനു നേരെയും കടകള്‍ക്കു നേരെയും ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച ലീഗ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+