Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടിയാണ് വലുത്: ഗണേശ്കുമാര്‍

പത്തനാപുരം: പാര്‍ട്ടിയാണ് വലുത്, വ്യക്തികള ല്ല. പാര്‍ട്ടിയെ രക്ഷിക്കുവാന്‍ കുടുംബബന്ധങ്ങള്‍ അവഗണിയ്ക്കാനും താന്‍ തയ്യാറാണെന്ന് കെ.ബി. ഗണേശ്കുമാര്‍ എം.എല്‍.എ. പറയുന്നു.

കേരള കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള ഭാരവാഹിത്വത്തില്‍നിന്നു പുറത്താക്കിയ പത്തനാപുരം നിയോജക മണ്ഡലം പ്രസിഡന്റ് എ.ആര്‍. ബഷീറിന്റെ നേതൃത്വത്തില്‍ പത്തനാപുരത്ത് ഒക്ടോബര്‍ 11 തിങ്കളാഴ്ച കൂടിയ പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഐക്യമുന്നണിയില്‍ ഉറച്ചുനിന്നുകൊണ്ട് അടുത്തുവരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കഴിവത് സീറ്റുകള്‍ പിടിച്ചെടുക്കുകയെന്നതാണ് ഇനി ലക്ഷ്യം. താന്‍ പാര്‍ട്ടിയിലാരുമല്ലെന്നും ജനറല്‍ സെക്രട്ടറിയല്ലെന്നും ചിലര്‍ പറഞ്ഞുനടക്കുന്നുണ്ട്. എന്നാല്‍ താന്‍ ആരൊക്കെയോ ആണെന്ന് ഈ കണ്‍വെന്‍ഷന്‍ തെളിയിക്കുന്നതായി ഗണേശ്കുമാര്‍ പറഞ്ഞു.

പാര്‍ട്ടിയെ പിളര്‍ത്താന്‍ ചിലര്‍ തയ്യാറായി നടക്കുന്നുണ്ട്. തന്റെ ലക്ഷ്യം പാര്‍ട്ടിയെ വളര്‍ത്തുകയും നിലനിറുത്തുകയുമാണ്. പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിയ്ക്കുന്ന ചില ക്ഷുദ്രശക്തികളുടെ വലയത്തില്‍ അകപ്പെട്ടിരിക്കുകയാണ് ചെയര്‍മാന്‍. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരിലും പ്രവര്‍ത്തകരിലുമുള്ള ഭൂരിപക്ഷം പേരും തന്നോടൊപ്പമാണ്. അത് ഏതു നിമിഷം വേണമെങ്കിലും തെളിയിക്കാന്‍ തയ്യാറാണ്.

കേരള കോണ്‍ഗ്രസ് പിളര്‍ന്നുപിളര്‍ന്ന് വളരുമെന്ന് താന്‍ കരുതുന്നില്ല. കേരള കോണ്‍ഗ്രസുകളുടെ ലയനത്തെക്കുറിച്ച് വാതോരാതെ പ്രസംഗിച്ചുനടക്കുന്നവര്‍ക്ക് എന്തുകൊണ്ട് അത് ഇപ്പോള്‍ കഴിയുന്നില്ല. മന്ത്രിസഭയില്‍നിന്നു പുറത്താക്കപ്പെട്ട ചെയര്‍മാനും ജേക്കബിനും ലയിക്കാന്‍ ഇതുപോലൊരു അവസരം വേറെ ഏതാണുള്ളത്. ഗണേശ് ചോദിച്ചു.

പിള്ളയെയും ജേക്കബിനെയും മന്ത്രിസഭയില്‍ എടുക്കണമെന്ന് താന്‍ മുഖ്യമന്ത്രിയോട് പറഞ്ഞതാണ്. അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതുമാണ്. എന്നിട്ടും താന്‍ മന്ത്രിയാകാന്‍ ശ്രമിക്കുന്നതായാണ് ചിലര്‍ പറഞ്ഞുനടക്കുന്നതെന്നും ഗണേശ്കുമാര്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയുടെ വീടിനു മുന്നിലെ മാവിന്‍ചുവട്ടില്‍ ദിവസവും എത്തുന്നവര്‍ക്കുമാത്രമേ പാര്‍ട്ടിയില്‍ ഭാരവാഹിത്വം നല്‍കൂ എന്നതാണ് പാര്‍ട്ടി നേരിടുന്ന പ്രശ്നമെന്ന് കെ.ബി. ഗണേശ്കുമാറും പാര്‍ട്ടി വൈസ് ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോര്‍ജ്ജും ആരോപിച്ചു. പത്തനാപുരത്തു നടന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

ഗണേശ്കുമാര്‍ എം.എല്‍.എ. പങ്കെടുത്ത കേരള കോണ്‍ഗ്രസ്(ബി) പ്രവര്‍ത്തക യോഗത്തില്‍ വേദി യില്‍ സ്ഥാപിച്ച ബാനറില്‍ പിള്ളയുടെ പേരും പാര്‍ട്ടിയുടെ പേരിനൊപ്പമുള്ള ബി യും ഒഴിവാക്കി. കേരള കോണ്‍ഗ്രസ് പാര്‍ട്ടി പത്തനാപുരം നിയോജക മണ്ഡലം പ്രവര്‍ത്തകയോഗം എന്നാണ് ബാനറില്‍ എഴുതിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+