Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗ് ഒറ്റയ്ക്കു നിന്നാലും കുഴപ്പമുണ്ടാവില്ല - കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സുധീരന്‍ നടത്തുന്ന ആരോപണങ്ങള്‍ക്ക് പി.കെ. കുഞ്ഞാലിക്കുട്ടി മറുപടിയുമായി എത്തി. ഐക്യമുന്നണിയില്‍ നിന്ന് വിട്ടുപോയാലും ലീഗിന് ഒന്നും പറ്റില്ലെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. മുസ്ലീംലീഗിന് ആവശ്യത്തിന് ശക്തിയുണ്ട്. ഒരുപ്രാവശ്യം ഒറ്റയ്ക്ക് നിന്നാലും ലീഗിന് കുഴപ്പമൊന്നുമില്ല. വി.എം.സുധീരന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയവേ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കരിമണല്‍ പ്രശ്നത്തില്‍ ഒറ്റപ്പെട്ടെന്ന തോന്നലില്ല. സുധീരന്‍ ലീഗിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയാണ്. കോണ്‍ഗ്രസ്സില്‍ എന്തെല്ലാം പ്രശ്നങ്ങളുണ്ടായി? അതിലൊന്നും ലീഗ് ഇടപെട്ടിട്ടില്ല. ഞങ്ങളുടെ ധാരണ സോണിയാഗാന്ധിയുമായിട്ടാണ്-കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ ലീഗിനെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് ശരിയല്ല. സുധീരന്റെ ആരോപണങ്ങളെല്ലാം കുഞ്ഞാലിക്കുട്ടി നിഷേധിച്ചു.

അച്ചടക്കത്തിന്റെ പേരില്‍ സാധാരണ പ്രവര്‍ത്തകരെ കുറ്റം പറയുന്ന നേതാക്കള്‍ പത്രസമ്മേളനം നടത്തുന്നതും അച്ചടക്കലംഘനമല്ലേ? യു.ഡി.എഫിനും അതിലെ നേതാക്കന്മാര്‍ക്കും അച്ചടക്കം വേണ്ടേ?- കുഞ്ഞാലിക്കുട്ടി ചോദിച്ചു.

കരിമണല്‍ പ്രശ്നത്തില്‍ സുതാര്യമല്ലാത്ത ഒരു നടപടിയും ആര്‍ക്കും ചൂണ്ടിക്കാണിക്കാനാവില്ല. എട്ടു പത്തുകൊല്ലമായി ഇതിനുള്ള നടപടികള്‍ നടക്കുന്നു. ഇതൊന്നും ഒളിച്ചുവച്ചിട്ടില്ല. കേരളത്തിന്റെ സമ്പത്തായ കരിമണല്‍ രാഷ്ട്രീയവിവാദംമൂലം ഉപയോഗിക്കാതെ നഷ്ടപ്പെടുത്തുന്നത് മണ്ടത്തരമാണ്. ഇവിടത്തെ കരിമണല്‍ മുഴുവന്‍ കള്ളക്കടത്ത് നടത്തുകയാണ്. ഇതിലാര്‍ക്കും പരാതിയില്ല. വ്യവസായം തുടങ്ങുന്നതാണോ കള്ളക്കടത്ത് നടത്തുന്നതാണോ ലോബി?

തോറ്റുകഴിഞ്ഞാല്‍ എന്തും പറയാം. സുധീരന് ആലപ്പുഴയില്‍ ലീഗിന് സ്വാധീനമില്ലാത്ത സ്ഥലത്തുനിന്നൊക്കെ കിട്ടേണ്ട വോട്ട് കിട്ടിയില്ല. മലബാര്‍ സിമന്റ്സില്‍ എന്നല്ല, ഒരു പൊതുമേഖലാ സ്ഥാപനത്തിലും രാഷ്ട്രീയ പരിഗണനവച്ച് ഒരു നിയമനവും താന്‍ നടത്തിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+