കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലതാനായര്‍ കീഴടങ്ങി

  • By Super
Google Oneindia Malayalam News

തൊടുപുഴ: കിളിരൂര്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി ലതാനായര്‍ ഒക്ടോബര്‍ 15 ചൊവാഴ്ച കോടതിയില്‍ കീഴടങ്ങി. അടിമാലി ജുഡീഷ്യല്‍ ഫസ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് രാവിലെ ലതാനായര്‍ കീഴടങ്ങിയത്.

കിളിരൂര്‍ പെണ്‍വാണിഭക്കേസ് പുറത്തുവന്നതോടെ ഒളിവില്‍ പോയ ലതാനായരെ കഴിഞ്ഞ ദിവസം പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഒളിവിലായിരുന്ന ലതാനായരെ പിടികൂടാന്‍ നാല് സ്ക്വാഡുകള്‍ രൂപീകരിച്ചാണ് പ്രത്യേക പൊലീസ് സംഘം പ്രവര്‍ത്തിച്ചിരുന്നത്.

ഫ്രാന്‍സിസ് വട്ടക്കുഴി എന്ന അഭിഭാഷകനോടൊപ്പമാണ് ലതാനായര്‍ ചൊവാഴ്ച കോടതിയില്‍ എത്തിയത്. ലതാനായര്‍ കോടതിയില്‍ എത്തിയതറിഞ്ഞ് വന്‍ജനക്കൂട്ടം കോടതി വളപ്പില്‍ തടിച്ചുകൂടിയിട്ടുണ്ട്. കോടതിയ്ക്ക് പുറമെ ലതാനായരെ അറസ്റ് ചെയ്യാന്‍ വന്‍പൊലീസ് സന്നാഹവുമുണ്ട്. ലതാനായരുടെ കേസ് കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിയ്ക്കും. നേരത്തെ കോടതി ലതാനായരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X