കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധീരന് മുല്ലപ്പള്ളിയുടെ പിന്തുണ

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കരിമണല്‍ ഖനനവിവാദം സംബന്ധിച്ച് വി.എം.സുധീരന്‍ പാര്‍ട്ടിയ്ക്കുള്ളില്‍ നിലപാട് വിശദീകരിച്ചിരുന്നുവെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി മുല്ലപ്പള്ളി രാമചന്ദ്രന്‍.

പരാതിയുണ്ടെങ്കില്‍ അത് പാര്‍ട്ടിയ്ക്കുള്ളില്‍ പറയണമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയ്ക്ക് പരോക്ഷമായി മറുപടി നല്കുകയായിരുന്നു മുല്ലപ്പള്ളി. കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ വി.എം. സുധീരന്‍ തന്റെ നിലപാടുകള്‍ ശക്തമായി അവതരിപ്പിച്ചിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

സുധീരന്‍ അവതരിപ്പിച്ച അഭിപ്രായങ്ങള്‍ കെപിസിസി ഗൗരവത്തില്‍ ഉള്‍ക്കൊണ്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവാദവിഷയങ്ങളില്‍ തീരുമാനം തല്ക്കാലം എടുക്കരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. അതിന് ശേഷമാണ് കരിമണല്‍ഖനനമടക്കമുള്ള വിഷയങ്ങളില്‍ വിശ്വസനീയമായ സമിതിയെക്കൊണ്ട് പഠനം നടത്തിയശേഷമേ തീരുമാനമുണ്ടാകൂ എന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചത്. - മുല്ലപ്പള്ളി വിശദമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X