Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്രത്തില്‍ 55 ശതമാനം പോളിംഗ്

മുംബൈ: മഹാരാഷ്ട്ര നിയമസഭയിലേയ്ക്ക് നടന്ന പൊതു തിരഞ്ഞെടുപ്പില്‍ 55 ശതമാനം പേര്‍ വോട്ട് ചെയ്തതായാണ് ആദ്യ കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്. ചീഫ് ഇലക്ട്രല്‍ ഓഫീസറാണ് ഈ വിവരം വെളിപ്പെടുത്തിയത്.

മഹാരാഷ്ട്ര പോളിംഗ് തുടങ്ങി
ഒക്ടോബര്‍ 13, 2004

മുംബൈ: കനത്ത പൊലീസ് സന്നാഹത്തില്‍ മഹാരാഷ്ട്രയിലെ 288 നിയമസഭാമണ്ഡലങ്ങളിലേക്കുള്ള പോളിംഗ് ഒക്ടോബര്‍ 13 വ്യാഴാഴ്ച ആരംഭിച്ചു.

സംസ്ഥാനത്തിലെ 6.59 കോടി വോട്ടര്‍മാര്‍ 2,678 സ്ഥാനാര്‍ത്ഥികളുടെ ഭാവിയാണ് നിര്‍ണ്ണയിക്കുക. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഏറ്റുമുട്ടുകയാണ്.

രാവിലെ 7.30 മുതല്‍ തന്നെ പോളിംഗ് ബൂത്തുകളില്‍ തിരക്കായിരുന്നു. വന്‍ സുരക്ഷാസന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ 70,000 വരുന്ന പൊലീസുകാര്‍ക്കും 30,000 ഹോം ഗാര്‍ഡുകള്‍ക്കും പുറമെ കേന്ദ്രത്തില്‍ നിന്ന് 2,390 അര്‍ധസൈനികരും 4,700 സിവില്‍ പൊലീസുകാരും 5,700 ഹോം ഗാര്‍ഡുകളും രംഗത്തുണ്ട്.

82,000 ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ 157 സ്ഥാനാര്‍ത്ഥികളും ബിജെപിയുടെ 111 പേരും ശിവസേനയുടെ 163 പേരും എന്‍സിപിയുടെ 124പേരും മത്സരരംഗത്തുണ്ട്. ബിഎസ്പി(272സ്ഥാനാര്‍ത്ഥികള്‍), എസ്പി(95), സിപിഎം(16), സിപിഐ(15), സ്വതന്ത്രര്‍(642) എന്നിങ്ങനെയാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+