കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രതിര. : നക്സലൈറ്റ്-പൊലീസ് ഏറ്റുമുട്ടല്‍

  • By Staff
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിനിടയില്‍ നക്സലൈറ്റുകളും പൊലീസും ഏറ്റുമുട്ടി. വിദര്‍ഭപ്രദേശത്തെ ഗഡ്ചിരോളി പ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്.

നക്സലൈറ്റുകള്‍ പൊലീസ് സംഘത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ഒരു പൊലീസുകാരന് പരിക്കേറ്റു. തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് വേഗത്തിലാണ്. ആദ്യനാല് മണിക്കൂറിനകം 10 മുതല്‍ 15 ശതമാനം വരെ പേര്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.

മറ്റ് അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുഖ്യമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, ഭാര്യ ഉജ്ജ്വല എന്നിവര്‍ ഷോലാപൂരില്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ തന്നെ ബാരമതിയിലെത്തി കേന്ദ്രമന്ത്രിയും എന്‍സിപി നേതാവുമായ ശരത്പവാറും വോട്ട് ചെയ്തു.

മുന്‍ലോക്സഭാ സ്പീക്കര്‍ മനോഹര്‍ ജോഷി, ബിജെപി ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജന്‍, വ്യവസായി അനില്‍ അംബാനി, ഭാര്യ ടിന അംബാനി, സിറ്റി പൊലീസ് മേധാവി എ.എന്‍. റോയി, ക്രിക്കറ്റ് താരം ദിലീപ് വെംഗ്സര്‍ക്കാര്‍, സെന്‍സര്‍ ബോര്‍ഡ് മേധാവിയും നടനുമായ അനുപം ഖേര്‍ എന്നിവരും വോട്ട് ചെയ്യാനെത്തി. സേനാ നേതാവ് രാജ് താക്കറെ, കേന്ദ്രമന്ത്രി സുനില്‍ ദത്ത്, ഗാനരചയിതാവ് ഗുല്‍സാര്‍ എന്നിവരും രാവിലെ വോട്ട് രേഖപ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X