കൊണ്ടോട്ടി വാഹനാപകടത്തില്‍ 2 മരണം
കൊണ്ടോട്ടി: കൊണ്ടോട്ടിക്കടുത്ത് കൊട്ടപ്പുറത്ത് ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു.
കോഴിക്കോട്-പാലക്കാട് ദേശീയപാതയിലാണ് ഒക്ടോബര്‍ 13 ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. നിര്‍ത്തിയിട്ട ലോറിയ്ക്ക് പിറകില്‍ ഒരു മീന്‍ലോറി വന്നിടിയ്ക്കുകയായിരുന്നു. മാഹി പള്ളൂര്‍ കണ്ണോത്ത് സൂരജ്(19), കോഴിക്കോട് നടക്കാവ് പുതിയകടവ് കുഞ്ഞിക്കോയയുടെ മകന്‍ ജലീല്‍(25) എന്നിവരാണ് മരിച്ചത്.
മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications