Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷകര്‍ക്ക് 5വര്‍ഷം പലിശയിളവ്

തിരുവനന്തപുരം: വയനാട്ടിലെ കര്‍ഷകര്‍ക്ക് 50,000 രൂപ വരയുെള്ള വായ്പയ്ക്ക് അഞ്ചുവര്‍ഷം വരെ പലിശയിളവ് നല്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഒക്ടോബര്‍ 13 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

ആന്റണി സര്‍ക്കാരിന്റെ കാലത്ത് മൂന്ന് വര്‍ഷത്തേയ്ക്കായിരുന്നു വായ്പകളിന്മേലുള്ള പലിശ ഇളവ് ചെയ്തിരുന്നത്. പുതിയ തീരുമാനപ്രകാരം 2005 വരെ കര്‍ഷകര്‍ക്ക് വായ്പകളിന്മേല്‍ പലിശയിളവ് നല്കും. അടയ്ക്ക കര്‍ഷകരെ സഹായിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വിപണിവിലയേക്കാള്‍ പത്ത് രൂപ അധികവിലയ്ക്ക് 10,000 ടണ്‍ അടയ്ക്ക ശേഖരിയ്ക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

കുരുമുളക്, കാപ്പി കര്‍ഷകര്‍ക്കുള്ള ആശ്വാസ പദ്ധതികള്‍ ഉടന്‍ തയാറാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ഉടന്‍ നഷ്ടപരിഹാരം നല്കും. കൂട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ക്ക് ആശ്വാസമെത്തിക്കാനുള്ള പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കും. ദില്ലിയിലെ കേരളഹൗസ് നന്നാക്കും. - മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+