കിളിരൂര്‍ പെണ്‍വാണിഭം: മൂന്നാംപ്രതി കുടുങ്ങി
കോട്ടയം: കിളിരൂര്‍ പെണ്‍വാണിഭക്കേസില്‍ മൂന്നാം പ്രതിയായ മനോജിനെ(30) അറസ്റ് ചെയ്തു. ഒളിവില്‍ കഴിയുകയായിരുന്ന മനോജിനെ മൂവാറ്റുപുഴയിലെ മത്സ്യമാര്‍ക്കറ്റിന് സമീപമുള്ള സഹോദരിയുടെ വീട്ടില്‍ നിന്നുമാണ് പിടികൂടിയത്.
മനോജിനെ ഒക്ടോബര്‍ 13 ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. ബാംഗ്ലൂരിലാണ് മനോജ് ഒളിവില്‍ കഴിഞ്ഞിരുന്നത്. അവിടെ നിന്ന് കഴിഞ്ഞ ദിവസം കോയമ്പത്തൂര്‍ വഴി മൂവാറ്റുപുഴയില്‍ സഹോദരിയുടെ വീട്ടില്‍ എത്തി.
കേസിലെ ഒന്നാംപ്രതി ഓമനക്കുട്ടി, രണ്ടാം പ്രതി പ്രവീണ്‍, അഞ്ചാംപ്രതി കൊച്ചുമോന്‍, ആറാം പ്രതി പ്രശാന്ത് എന്നിവര്‍ ഒളിവിലാണ്.












Click it and Unblock the Notifications