കിളിരൂര്‍ കേസ് രാഷ്ട്രീയവത്കരിയ്ക്കില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: കിളിരൂര്‍ ലൈഗികപീഡന കേസ് രാഷ്ട്രീയവത്കരിയ്ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പീഡിയ്ക്കപ്പെട്ട കുട്ടിയെ ഒരു ഉന്നത രാഷ്ട്രീയ നേതാവ് ഭീഷണിപ്പെടുത്തി എന്ന വാര്‍ത്തയോട് ഒക്ടോബര്‍ 13 ബുധനാഴ്ച പ്രതികരിയ്ക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒരു രാഷ്ട്രീയ നേതാവിന്റെ സന്ദര്‍ശനത്തിന് ശേഷം പെണ്‍കുട്ടിയുടെ മനോനില വഷളായിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്ച താനന്ദന്‍ പറഞ്ഞിരുന്നു. പെണ്‍കുട്ടിയെ സന്ദര്‍ശിച്ച ശേഷമാണ് അച്ചുതാന്ദന്‍ ഇത് പറഞ്ഞത്. ഇതിനെക്കുറിച്ച് അന്വേഷിയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ആശുപത്രിയില്‍ എത്തി കുട്ടിയെ കണ്ട നേതാക്കന്മാരില്‍ ഏറെപേരും സി.പി.എം. കാരാണ്. പാര്‍ട്ടിയിലെ ഉള്‍പ്പോര് കാരണം ചില സി പി എം നേതാക്കന്മാരുടെ വായടപ്പിയ്ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് അച്ചുതാന്ദന്‍ ഈ ആവശ്യം ഉന്നയിയ്ക്കുന്നതെന്നാണ് കരുതുന്നത്. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ നേതാവിന്റെ കത്ത് താന്‍ കണ്ടിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications