മനോജിനെ പൊലീസ് കസ്റഡിയില്‍ വിട്ടു
കോട്ടയം: കിളിരൂര്‍ പെണ്‍വാണിഭക്കേസില്‍ മൂന്നാം പ്രതിയായ മനോജിനെ(30) കോടതി പൊലീസ് കസ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവായി.
കോട്ടയം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പ്രസന്നകുമാരിയാണ് ഒക്ടോബര്‍ 13 ബുധനാഴ്ച ഉത്തരവിട്ടത്. ഒക്ടോബര്‍ 18വരെ പൊലീസ് കസ്റഡിയില്‍ വിട്ടുകൊടുക്കാനാണ് ഉത്തരവ്.
ഒളിവില്‍ കഴിയുകയായിരുന്ന മനോജിനെ മൂവാറ്റുപുഴയിലെ മത്സ്യമാര്‍ക്കറ്റിന് സമീപമുള്ള സഹോദരിയുടെ വീട്ടില്‍ നിന്നുമാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.
കേസിലെ ഒന്നാംപ്രതി ഓമനക്കുട്ടി, രണ്ടാം പ്രതി പ്രവീണ്‍, അഞ്ചാംപ്രതി കൊച്ചുമോന്‍, ആറാം പ്രതി പ്രശാന്ത് എന്നിവര്‍ ഒളിവിലാണ്.


Click it and Unblock the Notifications