Get Updates
Get notified of breaking news, exclusive insights, and must-see stories!

കേസ് രാഷ്ട്രീയവത്കരിക്കപ്പെട്ടു; കുറ്റം ചെയ്തിട്ടില്ലെന്ന് ലതാ നായര്‍

അടിമാലി: കേസ് രാഷ്ട്രീയവത്കരിക്കപ്പെട്ട സാഹചര്യത്തില്‍ കോട്ടയത്ത് സുരക്ഷ കിട്ടില്ലെന്ന് ഉറപ്പുള്ളതിനാലാണ് അടിമാലി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാകുന്നതെന്ന് ലതാ നായര്‍ അഭിഭാഷകന്‍ മുഖേന നല്‍കിയ അപേക്ഷയില്‍ പറഞ്ഞു.

ഈ കേസ് സംബന്ധിച്ച് പത്രങ്ങള്‍ ഭാവനയ്ക്കനുസരിച്ച് കഥകള്‍ മെനയുകയാണ്. പോലീസ് പറയുന്ന കുറ്റം ചെയ്തിട്ടില്ല. കേസിലെ പെണ്‍കുട്ടി കൊടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിയാക്കിയിരിക്കുന്നത്. മാധ്യമങ്ങളില്‍ നിന്നാണ് ഇക്കാര്യം അറിയാന്‍ കഴിഞ്ഞത്. പോലീസിനോടായി ഒന്നും പറയാനില്ല. പല രാഷ്ട്രീയകക്ഷികളും ഈ വിഷയം സ്വന്തം താല്‍പ്പര്യങ്ങള്‍ക്കായി വിനിയോഗിക്കുകയാണ്.

ഓരോരുത്തരും അവരവരുടെ ഭാവനയ്ക്കനുസരിച്ച് പുത്തന്‍ കഥകള്‍ സൃഷ്ടിയ്ക്കുകയാണ്. കേരള ഹൈക്കോടതി അന്വേഷണോദ്യോഗസ്ഥര്‍ മുമ്പാകെയോ, കോട്ടയം കോടതിയിലോ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും സുരക്ഷയ്ക്കു ഭീഷണിയുള്ളതിനാല്‍ അതിനു സാധിക്കുന്നില്ല. മഫ്തിയില്‍ പോലീസ് കോടതി പരിസരത്തുള്ളതായി പത്രങ്ങളില്‍ വാര്‍ത്തയുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കോട്ടയത്തെ കോടതിയില്‍ ഹാജരാകുക സുരക്ഷിതമായിരുന്നില്ല.

നീതി കിട്ടുമെന്ന ഉറച്ച വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് അടിമാലി കോടതിയിലെത്തിയത്. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം ഒരു കാരണവുമില്ലാതെ പീഡിപ്പിക്കുമെന്നുറപ്പാണ്. ഹൃദ്രോഗിയായ താനിപ്പോള്‍ ചികിത്സയിലാണ്. കേസ് കെട്ടിച്ചമച്ചതാണെങ്കിലും അന്വേഷണവുമായി സഹകരിക്കുമെന്നും അവര്‍ കോടതിയില്‍ ബോധിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+