മദനിയെ പീഡിപ്പിയ്ക്കുന്നു: ഇസ്ലാമിക സഭ
തിരുവനന്തപുരം: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ കോയമ്പത്തൂര്‍ ജയിലില്‍ പീഡിപ്പിയ്ക്കുകയാണെന്ന് ഇസ്ലാമിക പണ്ഡിത സഭ ആരോപിച്ചു.
സഭയുടെ നേതാക്കാള്‍ ഒക്ടോബര്‍ 13 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് ഈ ആരോപണം ഉന്നയിച്ചത്. മദനിയ്ക്ക് ചികിത്സ നിഷേധിയ്ക്കുകയാണെന്നും ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഇടപെടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
110 കിലോ ഭാരമുണ്ടായിരുന്ന മദനിയുടെ ഭാരം ഇപ്പോള്‍ 45 കിലോ ആയി. മദനിയുടെ ആരോഗ്യത്തില്‍ ഉല്ക്കണ്ഠയുണ്ട്. മദനിയ്ക്ക് എന്ത് സംഭവിയ്ക്കുമെന്ന് ഇപ്പോള്‍ ഒന്നും പ്രവചിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. - നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications