കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല: അധിക നിരക്ക് വേണ്ട

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ കെഎസ്ആര്‍ടിസി ബസുകളില്‍ അധിക നിരക്ക് നല്‍കേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചു. കെഎസ്ആര്‍ടിസി തീര്‍ത്ഥാടകരില്‍ നിന്നു ഈടാക്കിയിരുന്ന 20 ശതമാനം അധിക നിരക്ക് വേണ്ടെന്ന് വെയ്ക്കാന്‍ ഒക്ടോബര്‍ 13 ബുധനാഴ്ച ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇതിനെതിരെ പല കേന്ദ്രങ്ങളില്‍ നിന്നും എതിര്‍പ്പുയര്‍ന്നിരുന്നു. ഇത് മാനിച്ചാണ് അധിക നിരക്ക് വേണ്ടെന്ന് വച്ചത്. കെഎസ്ആര്‍ടിസിയിലെ മറ്റ് പ്രശ്നങ്ങള്‍ അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.- ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കണ്ണൂര്‍, കോഴിക്കോട്, ഇടുക്കി ജില്ലയില്‍ ഉരുള്‍ പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് അരലക്ഷം രൂപ വീതം നല്കും. കണ്ണൂരിലെ കൊട്ടിയൂര്‍, കണിച്ചാര്‍, കേളകം പഞ്ചായത്തുകളും കോഴിക്കോട്ട് പേരാമ്പ്രയ്ക്ക് അടുത്തുള്ള പശുവക്കലും ഇടുക്കിയിലെ ചില പ്രദേശങ്ങളുമാണ് ഈ സഹായപരിധിയില്‍ പെടുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X