മഹാരാഷ്ട്ര: തൂക്കുമന്ത്രിസഭയെന്ന് എന്‍ഡിടിവി
ദില്ലി: മഹാരാഷ്ട്രയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമുണ്ടാവില്ലെന്ന് എന്‍ഡിടിവി എക്സിറ്റ് പോള്‍ ഫലം. കോണ്‍-എന്‍സിപി സഖ്യത്തിനോ ശിവസേന-ബിജെപി സഖ്യത്തിനോ വ്യക്തമായ ഭൂരിപക്ഷം ലഭിയ്ക്കില്ലെന്ന് എന്‍ഡിടിവിയുടെ എക്സിറ്റ് പോള്‍ ഫലം അടിവരയിടുന്നു.
റിബലുകളും സ്വതന്ത്രരും കൂടി ഏകദേശം 35 മുതല്‍ 40 വരെ സീറ്റുകള്‍ പിടിയ്ക്കുമെന്നും മഹാരാഷ്ട്ര ആര് ഭരിയ്ക്കുമെന്ന് നിശ്ചയിക്കുക ഇവരായിരിക്കുമെന്നും എക്സിറ്റ് പോള്‍ ചൂണ്ടിക്കാട്ടുന്നു. ഭരണകക്ഷിയായ കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 120 മുതല്‍ 130 വരെ സീറ്റുകള്‍ നേടും. ശിവസേന-ബിജെപി സഖ്യം 125 മുതല്‍ 135 സീറ്റുകള്‍ വരെ നേടും. കേവല ഭൂരിപക്ഷത്തിന് 144 സീറ്റുകള്‍ വേണം.
മഹാരാഷ്ട്രയിലെ ആറ് മേഖലകളിലും കാര്യമായ മാറ്റങ്ങള്‍ വന്നതായി എക്സിറ്റ്പോള്‍ ഫലം ചൂണ്ടിക്കാട്ടുന്നു. മുംബൈ, കൊങ്കണ്‍ മേഖലകളില്‍ വോട്ടര്‍മാരുടെ മനോഭാവത്തില്‍ വലിയ മാറ്റമില്ല. പക്ഷെ മറാത്ത്വാഡ, വടക്കന്‍ മഹാരാഷ്ട, വിദര്‍ഭ, പടിഞ്ഞാറന്‍ മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ വോട്ടര്‍മാരില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.
തിരഞ്ഞെടുപ്പില്‍ ഏകദേശം 55 മുതല്‍ 60 ശതമാനം വരെ വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്.












Click it and Unblock the Notifications