ആലുവ കൂട്ടക്കൊല: വിസ്താരം 18ന്
കൊച്ചി: ആലുവ കൂട്ടക്കൊല കേസ് വിചാരണ ഒക്ടോബര്‍ 18 ന് തുടങ്ങും. സി ബി ഐ ആണ് അന്വേഷണം നടത്തുന്നത്.
ആലുവ പട്ടണത്തിലെ മാഞ്ഞുരാന്‍ ഹാര്‍ഡ്വെയേഴ്സ് ഉടമ ബേബി എന്ന അഗസ്റിനും കുടുംബാംഗങ്ങളുമാണ് കൊല്ലപ്പെട്ടത്. അഗസ്റിന്‍(48), ഭാര്യ ബേബി(43), മക്കളായ ദിവ്യ(16), ജോസഫ്(12), അഗസ്റിന്റെ മാതാവ് ക്ലാര തൊമ്മി(72), സഹോദരി കൊച്ചുറാണി(33) എന്നിവരെയാണ് വെട്ടേറ്റു മരിച്ചത്. 2001 ജനുവരി ആറിനായിരുന്നു സംഭവം.
ഇവരുടെ അകന്ന ബന്ധു ആന്റണിയാണ് കേസിലെ പ്രതി. വിദേശത്ത് പോകാന്‍ പണത്തിന് വേണ്ടിയാണ് കൊല നടത്തിയതെന്നാണ് സി ബി ഐ കണ്ടെത്തിയിരിയ്ക്കുന്നത്.
ഒക്ടോബര്‍ 18 മുതല്‍ സാക്ഷി വിസ്താരമാണ് നടക്കുന്നത്.












Click it and Unblock the Notifications