ചാവക്കാട് ഹര്‍ത്താല്‍ പൂര്‍ണ്ണം
തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ചാവക്കാട് പൂര്‍ണ്ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. വാഹനങ്ങള്‍ ഓടുന്നില്ല.
അക്രമസംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പൊലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബ്ലാങ്ങാട് പള്ളിയ്ക്കടുത്ത് വച്ചാണ് കോണഗ്രസ്പ്രവര്‍ത്തകനായ ബാബു(34)വിന് വെട്ടേറ്റത്.
ബൈക്കില്‍ വരികയായിരുന്ന ബാബുവിനെ ഒരു സംഘം എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. എന്‍ഡിഎഫുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications