Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ 20ന് വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: സ്വാശ്രയ കോളെജ് പ്രശ്നത്തില്‍ വദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച് വിജയിയ്ക്കാത്തതുകൊണ്ട് തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഒക്ടോബര്‍ 20 ന് വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ പറഞ്ഞു.

വിദ്യാഭ്യാസബന്ദിനോടൊപ്പം നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ആ ദിവസം വിദ്യാഭ്യാസ മാര്‍ച്ച് നടത്തുമെന്നും സംയുക്തസമരസമിതി കണ്‍വീനര്‍ ടി.വി. രാജേഷ് പറഞ്ഞു.

വിദ്യാഭ്യാസമന്ത്രി ഇ.ടി. മുഹമ്മദ്ബഷീറാണ് ഒക്ടോബര്‍ 13 ബുധനാഴ്ച വിദ്യാര്‍ത്ഥി സംഘടനകളുമായി നടത്തിയത്. ചര്‍ച്ച പരാജയപ്പെട്ടു. ഇടതുപക്ഷ വിദ്യാര്‍ഥിസംഘടനകള്‍ ചര്‍ച്ച ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. തങ്ങളുടെ ആവശ്യങ്ങളോട് നിഷേധാത്മക സമീപനം സ്വീകരിച്ച മന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് സമരം കൂടുതല്‍ ശക്തമാക്കുമെന്ന് സംയുക്തവിദ്യാര്‍ഥി സമരസമിതി പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ 12ന് വിദ്യാര്‍ഥി സംഘടനകളുമായി ആരംഭിച്ച ചര്‍ച്ച മൂന്നുമണിവരെ നീണ്ടു. ആദ്യവട്ടം ചര്‍ച്ചയില്‍ വിദ്യാഭ്യാസമന്ത്രിക്കൊപ്പം പട്ടികജാതി/പട്ടികവര്‍ഗ ക്ഷേമമന്ത്രി എ.പി.അനില്‍കുമാറും പങ്കെടുത്തു. പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങള്‍ നല്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അനുഭാവപൂര്‍വമായ നടപടിയുണ്ടാകുമെന്ന് മന്ത്രി അനില്‍കുമാര്‍ വിദ്യാര്‍ഥിനേതാക്കളെ അറിയിച്ച് മടങ്ങി.

നേതാക്കള്‍ ആവശ്യങ്ങള്‍ ഉന്നയിച്ചതിന് ശേഷം വിദ്യാഭ്യാസമന്ത്രി മറുപടി പറയവേ, രണ്ടാംവര്‍ഷ എഞ്ചിനീയറിങ്ങ് വിദ്യാര്‍ഥികളുടെ ഫീസ് കെ.ടി.തോമസ് കമ്മീഷന്‍ പ്രകാരം തീരുമാനിക്കപ്പെട്ടത് പിന്‍വലിക്കാന്‍ മന്ത്രി തയ്യാറാണോയെന്ന് ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ ചോദിച്ചു. ഇക്കൊല്ലം അത് പറ്റില്ലെന്നും സുപ്രീംകോടതി വിധിയുള്ളതിനാല്‍ നിരവധി നിയമപ്രശ്നങ്ങളുണ്ടെന്നും മന്ത്രി അറിയിച്ചതോടെയാണ് ഇടതുപക്ഷ വിദ്യാര്‍ഥിസംഘടനകള്‍ കൂട്ടമായി ഇറങ്ങിപ്പോക്ക് നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+