ലതാനായരെ ചോദ്യം ചെയ്യുന്നു
കോട്ടയം : കിളിരൂര്‍ പെണ്‍വാണിഭക്കേസില്‍ പ്രതിയായ ലതാനായരെ എറണാകുളത്ത് ചോദ്യംചെയ്യുകയാണ്.
ഒക്ടോബര്‍ 14 വ്യാഴാഴ്ച രാവിലെയാണ് കോട്ടയത്ത് നിന്നും ഇവരെ എറണാകുളത്തേയ്ക്ക് കൊണ്ടുപോയത്. എറണാകുളം പൊലീസ് ക്ലബില്‍ ഡിഐജി ആര്‍. ശ്രീലേഖയുടെ നേതൃത്വത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
ചോദ്യംചെയ്യലിനുശേഷം എറണാകുളത്ത് പെണ്‍കുട്ടിയെ താമസിപ്പിച്ചതായി പറയുന്ന വീട്ടില്‍ തെളിവെടുപ്പു നടത്തും. അതിനുശേഷം ഗുരുവായൂരിലും തെളിവെടുപ്പു നടത്തിയിട്ട് ഇവരെ കോട്ടയത്തേക്കു കൊണ്ടുവരും. വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് പ്രത്യേക അന്വേഷണസംഘം പ്രതികളെയും കൂട്ടി കോട്ടയത്തുനിന്നു തിരിച്ചത്.
പ്രതികളെ ചോദ്യംചെയ്യാന്‍ ഡി.ഐ.ജി രാവിലെ കോട്ടയത്ത് എത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് അത് മാറ്റുകയായിരുന്നു.
നാലാംപ്രതി ലതാനായര്‍, മൂന്നാംപ്രതി മനോജ്, മറ്റു പ്രതികളായ ഓമനക്കുട്ടി, പ്രവീണ്‍, ബിനു (കൊച്ചുമോന്‍) എന്നിവരെയാണ് പോലീസ് തെളിവെടുപ്പിനായി എറണാകുളത്തേയ്ക്ക് കൊണ്ടുപോയിട്ടുള്ളത്. കേസില്‍ ലതാനായര്‍ ഒഴികെയുള്ള മറ്റു നാലു പ്രതികളെ ഈ മാസം 18 വരെയാണ് പോലീസ് കസ്റഡിയില്‍ വിട്ടുകൊടുത്തിട്ടുള്ളത്. മുഖ്യപ്രതി ലതാനായരെ 20 വരെയും.
തെളിവെടുപ്പിന്റെ ഭാഗമായി ഇവരെ ഗുരുവായൂര്‍, കുമളി, പളനി എന്നിവിടങ്ങളിലേക്കും കൊണ്ടുപോകാന്‍ അന്വേഷണ സംഘം ഉദ്ദേശിയ്ക്കുന്നുണ്ട്.
കിളിരൂര്‍ പീഡനക്കേസില്‍ ലതാനായരടക്കം ഇപ്പോള്‍ ആറു പ്രതികളാണുള്ളത്. പെണ്‍കുട്ടിയുടെ മാതൃസഹോദരി ഓമനക്കുട്ടി, മനോജ്, പ്രവീണ്‍, പ്രശാന്ത്, കൊച്ചുമോന്‍ എന്ന ബിനു എന്നിവരാണ് മറ്റു പ്രതികള്‍.
കവിയൂരിലെ അഞ്ചംഗ കുടുംബത്തിന്റെ ആത്മഹത്യയില്‍ ലതാനായര്‍ക്കുള്ള പങ്കും അന്വേഷിക്കും.












Click it and Unblock the Notifications