Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധീരനെതിരെ കേസ് കൊടുക്കാന്‍ ലീഗ്

ആലപ്പുഴ: കരിമണല്‍ ഖനന പ്രശ്നത്തിന്റെ പേരില്‍ ആരോപണം ഉയര്‍ത്തുന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരനെതിരെ കേസ് നല്‍കാന്‍ ഒരുങ്ങുകയാണ് മുസ്ലിം ലീഗ്.

ലീഗിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറി ബി.എ. റസാക്കും ഖജാന്‍ജി എ.എം. നസീറുമാണ് കേസിനൊരുങ്ങുന്നത്. ഇക്കാര്യം ഇവര്‍ തന്നെയാണ് വാര്‍ത്താ ലേഖകരോട് പറഞ്ഞത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയോട് ഇതിനുള്ള അനുമതി ആവശ്യപ്പെട്ടിരിയ്ക്കുകയാണ് ഇവര്‍. ലീഗിന്റെ ജി ല്ലാ കമ്മറ്റി കെ.പി.സി.സി. അദ്ധ്യക്ഷന്‍ തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് സുധീരനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഐക്യമുന്നണി കണ്‍വീനര്‍ പി.പി. തങ്കച്ചനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.

ഐക്യമുന്നണി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ മാര്‍ക്സിസ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് സുധീരന്‍ പട നയിച്ചതാണ് അദ്ദേഹത്തിന്റെ പരാജയത്തിന് കാരണമായത്. ഇപ്പോള്‍ നടന്ന മന്ത്രിസഭാ അഴിച്ച്പണിയില്‍ അസംതൃപ്തരായ ചിലരെ ചേര്‍ത്ത് സ്വന്തം ഗ്രൂപ്പുണ്ടാക്കാനുള്ള ശ്രമമാണ് സുധീരന്റെ ഈ തന്ത്രങ്ങള്‍ക്ക് പിന്നിലെന്നും റസാക്ക് ആരോപിച്ചു.

കരിമണല്‍ ലോബിയില്‍ നിന്ന് പണം വാങ്ങി വോട്ടര്‍മാര്‍ക്ക് നല്‍കിയെന്ന ആരോപണം അവരെ അധിക്ഷേപിയ്ക്കലാണ്. എന്നാല്‍ കരിമണല്‍ ഖനനത്തിനായി ശ്രമം നടത്തുന്ന കൊച്ചിന്‍ മിനറല്‍സ് ആന്റ് മെറ്റല്‍സ് എന്ന കമ്പനിയുടെ ഒരു പാര്‍ട്ടനര്‍ തന്റെ മകളുടെ വിവാഹത്തിന് പങ്കെടുത്തിരുന്നതായി റസാക്ക് സമ്മതിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+