ഗള്‍ഫ്കാരിയ്ക്കെതിരെ കയ്യേറ്റശ്രമം അന്വേഷിയ്ക്കും
കോഴിക്കോട്: അബുദാബിയില്‍ പൊലീസ് വകുപ്പില്‍ ജോലി ചെയ്യുന്ന മലയാളിയുവതിയെ പൊലീസുകാരന്‍ ലൈംഗികമായി പീഡിപ്പിയ്ക്കാന്‍ ശ്രമിച്ച സംഭവം അന്വേഷിയ്ക്കുമെന്ന് ഐജി അറിയിച്ചു.
ഒക്ടോബര്‍ 14 വ്യാഴാഴ്ചയാണ് ഐജി(നോര്‍ത്ത്) അരവിന്ദന്‍ ഇക്കാര്യം അറിയിച്ചത്. സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷിനാണ് അന്വേഷണച്ചുമതല. അസിസ്റന്റ് കമ്മീഷണറുടെ റാങ്കിലുള്ള ഒരു സ്പെഷ്യല്‍ ബ്രാഞ്ച്പൊലീസുദ്യോസസ്ഥനെതിരെയാണ് യുവതി പരാതി നല്കിയിരിക്കുന്നത്.
യുഎഇയിലേക്ക് പോകാനുള്ള എന്‍ഒസി ലഭിയ്ക്കാന്‍ വേണ്ടിയാണ് യുവതി സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസുദ്യോഗസ്ഥനെ സമീപിച്ചത്. അദ്ദേഹം ലൈംഗികോദ്ദേശ്യത്തോടെ സ്ത്രീയെ സമീപിച്ചുവെന്നും അശ്ലീലച്ചുവയുള്ള വാക്കുകള്‍ പ്രയോഗിച്ചുവെന്നും സ്ത്രീ പറഞ്ഞു. രാത്രി വീട്ടില്‍ ഫോണില്‍ വിളിച്ച് ഒരു രാത്രി ഒന്നിച്ച് കഴിയണമെന്നും എന്‍ഒസി നല്കാന്‍ കൈക്കൂലി നല്കണമെന്നും പറഞ്ഞതായി യുവതി പരാതിയില്‍ പറയുന്നു.
അബുദാബി പൊലീസില്‍ ജോലിചെയ്യുന്ന 30 കാരിയായ യുവതി ഭര്‍ത്താവുമായി വിവാഹമോചനം നേടി കഴിയുകയാണ്. അമ്മയും മകനുമാണ് നാട്ടിലുള്ളത്. അബുദാബിയില്‍ ജോലി ചെയ്യുന്ന മുന്‍ഭര്‍ത്താവ് നല്കിയ ഒരു കേസുമായി ബന്ധപ്പെട്ടാണ് യുവതി നാട്ടിലെത്തിയത്.












Click it and Unblock the Notifications