Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരണത്തിന് മനുഷ്യമുഖം നല്കും: ഉമ്മന്‍ചാണ്ടി

വയനാട്: ഭരണത്തിന് മനുഷ്യമുഖം നല്കാനാണ് തന്റെ ശ്രമമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ഒക്ടോബര്‍ 14 വ്യാഴാഴ്ച ജനസമ്പര്‍ക്കപരിപാടിയ്ക്ക് തുടക്കമിട്ട് കൊണ്ട് വയനാട് സന്ദര്‍ശിക്കുകയായിരുന്ന അദ്ദേഹം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. ബഹുജനസമ്പര്‍ക്കപരിപാടി ആഘോഷമാക്കില്ല. സര്‍ക്കാര്‍ നടപടികള്‍ക്ക് മനുഷ്യത്വമുഖം നല്കാനുള്ള ശ്രമമാണ്. - ഉമ്മന്‍ചാണ്ടി പറഞ്ഞു.

നടത്തിക്കൊടുക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ നടത്തിക്കൊടുക്കാനും നടക്കാത്തത്കഴിയില്ലെന്ന് പറയാനുമുള്ള അവസരമാണിത്. സാമ്പത്തികവും നിയമപരവുമായ പരിമിതികളുണ്ടെങ്കിലും മാനുഷികമായ മുഖം സൂക്ഷിക്കാന്‍ നമുക്ക് കഴിയണം. ഏത് പ്രശ്നം മുന്നില്‍ വരുമ്പോഴും പാവപ്പെട്ട ജനങ്ങളുടെ താല്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിയ്ക്കണം. - അദ്ദേഹം പറഞ്ഞു.

ആശ്രിതനിയമനം വഴി തൊഴില്‍ ലഭിച്ച കല്‍പറ്റ സ്വദേശിനി ദേവിയ്ക്ക് നിയമന ഉത്തരവ്നല്കിക്കൊണ്ടാണ് പരിപാടി ആരംഭിച്ചത്. അന്ത്യോദയപദ്ധതിയില്‍ പെട്ടവര്‍ക്ക് ആനുകൂല്യങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു.

മുടങ്ങികിടക്കുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ വേണ്ടിയാണ് പൊതുജന സമ്പര്‍ക്ക പരിപാടിഎന്ന് അദ്ദേഹം പറഞ്ഞു. കേരള വനം വികസനകോര്‍പറേഷന്‍െറ കീഴിലുള്ള 477 ഹെക്ടര്‍ഭൂമി പാമ്പ്ര, ഷിയമ്പം, കുമല എന്നിവിടങ്ങളിലെ കാപ്പി, കുരുമുളക് തോട്ടങ്ങളിലെ ആദിവാസി തൊഴിലാളികള്‍ക്ക് വീതിച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സുഗന്ധഗിരി, പൂക്കോട് എിവടങ്ങളില്‍ ഭൂമി വിതരണം സംബന്ധിച്ചുണ്ടായ തടസംനീങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങി മന്ത്രി കെ കെ രാമചന്ദ്രന്‍ മാസ്റര്‍ അധ്യക്ഷനായിരുന്നു.

ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി കളക്ടറേറ്റില്‍ ഉച്ചയ്ക്ക് ഒരുമണിവരെ മുഖ്യമന്ത്രി പരാതികള്‍ സ്വീകരിച്ചു.

ഈ ജനസമ്പര്‍ക്ക പരിപാടി നവംബര്‍ 30 വരെ തുടരും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മുഖ്യമന്ത്രി പരാതി സ്വീകരിയ്ക്കാനായി എത്തും. 18 തൃശൂരും, 19 ന് എറണാകുളത്തും 25 ന് കൊല്ലത്തും 26 ന് പാലക്കാട്ടും നവംബര്‍ ഒന്നിന് തിരുവനന്തപുരത്തും എട്ടിന് കോട്ടയത്തും ഒമ്പതിന് ആലപ്പുഴയും, 15 ന് ഇടുക്കിയിലും 16 ന് പത്തനംതിട്ടയിലും 22 ന് മലപ്പുറത്തും 23 ന് കണ്ണൂരും 29 ന് കോഴിക്കോട്ടും 30 ന് കാസര്‍കോട്ടുമാണ് ജനസമ്പര്‍ക്ക പരിപാടി നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+