Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്നു രാത്രി മുതല്‍ പെട്രോള്‍ വില കൂടിയേക്കും

ദില്ലി: പെട്രോളിയം ഉല്പന്നങ്ങളുടെ വില ഒക്ടോബര്‍ 15 രാത്രി മുതല്‍ കൂട്ടിയേയ്ക്കും. ഇതിനുള്ള തയ്യാറെടുപ്പുകള്‍ ആയിക്കഴിഞ്ഞു.

മഹാരാഷ്ട്ര സംസ്ഥാന നിയമസഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിയ്ക്കുകയായിരുന്നു യു.പി.എ. സര്‍ക്കാര്‍. തിരഞ്ഞെടുപ്പ് വരെ സര്‍ക്കാര്‍ പല വട്ടം പറഞ്ഞിരുന്നത് അന്താരാഷ്ട്ര കമ്പോളത്തില്‍ അസംസ്കൃത എണ്ണയുടെ വില കൂടിയാലും കുറച്ച് കാലത്തേയ്ക്ക് കൂടി ഇന്ത്യയ്ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയുമെന്നാണ്. വോട്ടെ ല്ലാം പെട്ടിയിലായതോടെ സര്‍ക്കാരിന്റെ നിലപാട് മാറി. 14 ന് വൈകീട്ട് പെട്രോളിയം വകുപ്പ് മന്ത്രി പ്രധാനമന്ത്രിയെകണ്ട് വിലകൂട്ടുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഇനി വിലകൂട്ടാനുള്ള സമയം പ്രഖ്യാപിച്ചാല്‍ മാത്രം മതി.

പെട്രോള്‍, ഡീസല്‍ വില കൂട്ടിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വെള്ളിയാഴ്ച രാത്രി തന്നെ ഇറക്കിയേക്കും. പെട്രോളിന് ലിറ്ററിന് 65 പൈസയും ഡീസലിന് 1.60 രൂപയും കൂട്ടുമെന്നാണ് കരുതുന്നത്. വിലവര്‍ധന വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും റിപ്പോര്‍ട്ടുണ്ട്.

പെട്രോള്‍ വില കൂട്ടുമ്പോള്‍ നാണയ പെരുപ്പതോത് വീണ്ടും ഉയരുമെത് സര്‍ക്കാരിനെ അലട്ടുന്നുണ്ട്. 8.33 ശതമാനം വരെ ഉയര്‍ന്ന നാണയ പെരുപ്പ നിരക്ക് വളരെ പണിപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് സര്‍ക്കാര്‍ ഏഴ് ശതമാനത്തിലാക്കിയത്.

അമിതവിലവര്‍ധന ഒഴിവാക്കുന്നതിനായി തീരുവ വെട്ടിക്കുറച്ചേക്കുമെന്നും സൂചനയുണ്ട്. മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വില പുനഃപരിശോധിക്കുന്ന കാര്യവും പരിഗണനയിലാണ്. വിലവര്‍ധന സംബന്ധിച്ച വിവിധ പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ചചെയ്തതായി കൂടിക്കാഴ്ചയ്ക്കുശേഷം മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. എന്നാല്‍ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം തയ്യാറായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+