പെട്രോള്‍, ഡീസല്‍ വില കൂട്ടില്ല
ദില്ലി: പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ധിപ്പിയ്ക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.
ഒക്ടോബര്‍ 15 വെള്ളിയാഴ്ച ഇതു സംബന്ധിച്ച് കേന്ദ്രമന്ത്രിസഭായോഗം നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ തീരുമാനം. പെട്രോള്‍, ഡീസല്‍വില ഉയരുമെന്ന വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ വെള്ളിയാഴ്ച വന്‍തകര്‍ച്ചയുണ്ടായി.
ഈ രണ്ടാഴ്ചത്തേയ്ക്ക് വിലവര്‍ധിപ്പിയ്ക്കില്ലെന്ന പ്രഖ്യാപനം മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. അന്താരാഷ്ട്രവിപണിയിലെ വിലക്കയറ്റത്തെ ആശ്രയിച്ചായിരിക്കും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ രണ്ടാഴ്ചയ്ക്ക് ശേഷം തീരുമാനമെടുക്കുക.












Click it and Unblock the Notifications