കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപ്രോയ്ക്ക് വന്‍നേട്ടം

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ വിപ്രോയുടെ മൊത്തം ലാഭത്തില്‍ 79ശതമാനം വര്‍ധന. 2004 ജൂലായ് മുതല്‍ സപ്തംബര്‍ വരെയുള്ള കാലയളവില്‍ വിപ്രോയുടെ മൊത്തവരുമാനത്തില്‍ 44 ശതമാനം വര്‍ധനവുണ്ടായി.

മൊത്തം ലാഭം 411.70 കോടിയാണ്. 2003ല്‍ ജൂലായ് മുതല്‍ സപ്തംബര്‍ വരെയുള്ള കാലയളവില്‍ ലാഭം 266.70 കോടിമാത്രമായിരുന്നു. ജൂലായ് മുതല്‍ സപ്തംബര്‍ വരെയുള്ള മൂന്ന് മാസത്തെ വരുമാനം 1978.50 കോടിയാണ്. 2003ല്‍ ഇതേ കാലയളവിലെ വരുമാനം 1374.50 കോടിയായിരുന്നു.

വിപണിയില്‍ ഉന്നത മൂല്യം ആഗ്രഹിയ്ക്കുന്ന ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്കൊത്ത് വിപ്രോയ്ക്ക് ഉയരാന്‍ കഴിഞ്ഞുവെന്നാണ് ഈ നേട്ടം സൂചിപ്പിക്കുന്നതെന്ന് വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി ഒക്ടോബര്‍ 15 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി ഞങ്ങള്‍ നടത്തിയ നിക്ഷേപത്തില്‍ നിന്നും നേട്ടങ്ങള്‍ കിട്ടിത്തുടങ്ങിയിരിക്കുന്നു. ഞങ്ങളുടെ എല്ലാ വ്യവസായങ്ങളിലും മെച്ചപ്പെട്ട ഫലങ്ങളാണ് കിട്ടുന്നത്. - അസിം പ്രേംജി വിശദീകരിച്ചു.

2004 ജൂലായ് മുതല്‍ സപ്തംബര്‍ വരെയുള്ള മാസങ്ങളില്‍ പുതുതായി 5,546 ജീവനക്കാരെക്കൂടി വിപ്രോ നിയമിച്ചു. ഇതില്‍ 3,282 പേര്‍ ഐടി സേവനരംഗത്തും 2,264 പേര്‍ ബിപിഒ രംഗത്തുമാണ് ചേര്‍ന്നത്. ഇപ്പോള്‍ വിപ്രോയ്ക്ക് ആകെ 37,063 ജീവനക്കാരുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X