ലതാനായര്‍ കുറ്റം സമ്മതിച്ചു
കൊച്ചി: കിളിരൂര്‍ പെണ്‍കുട്ടിയുമായി തനിയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്ന് മുഖ്യപ്രതി ലതാനായര്‍ സമ്മതിച്ചു. കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ലതാനായര്‍ ഇക്കാര്യം സമ്മതിച്ചത്.
അറസ്റിലായ കണ്ടക്ടര്‍ മനോജ് വഴിയാണ് പെണ്‍കുട്ടിയുമായി പരിചയത്തിലായതെന്നും ലതാനായര്‍ പറഞ്ഞു. സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് പ്രലോഭിപ്പിച്ച് 2003 നവമ്പര്‍ 18ന് പെണ്‍കുട്ടിയെ താന്‍ കൊണ്ടുപോയെന്നും ലതാനായര്‍ സമ്മതിച്ചു.
ഡിഐജി ആര്‍. ശ്രീലേഖയാണ് കഴിഞ്ഞ ദിവസം ലതാനായരെ ചോദ്യം ചെയ്തത്. ഡിഐജി നേരിട്ടാണ് ചോദ്യം ചെയ്തത്. പൊലീസ് കസ്റഡിയിലുള്ള മറ്റ് പ്രതികളായ പ്രവീണ്‍, പ്രശാന്ത്, ബിനു(കൊച്ചുമോന്‍) എന്നിവരെയും പൊലീസ് കഴിഞ്ഞദിവസം ചോദ്യം ചെയ്തു. കവിയൂരെ നാരായണന്‍ നമ്പൂതിരിയുമായി മകളുടെ പഠനം സംബന്ധിച്ച കാര്യങ്ങള്‍ക്കാണ് ബന്ധപ്പെട്ട് തുടങ്ങിയതെന്നും ലതാനായര്‍ തുറന്ന് സമ്മതിച്ചു.












Click it and Unblock the Notifications