Get Updates
Get notified of breaking news, exclusive insights, and must-see stories!

ലതയ്ക്ക് സങ്കേതം ഒരുക്കിയവരും ഒളിവില്‍

കൊച്ചി: കിളിരൂര്‍ പീഡനക്കേസിലെ പ്രതിയായ ലതാ നായര്‍ക്ക് പലസ്ഥലങ്ങളിലും ഒളിസങ്കേതം ഒരുക്കിയവരും ഇപ്പോള്‍ ഒളിവിലാണ്. പൊലീസ് പിടികൂടുമോ എന്ന ഭയമാണ് ഇവരേയും ഒളിവില്‍ പോകാന്‍ പ്രേരിപ്പിച്ചിരിയ്ക്കുന്നത്.

അടിമാലിയില്‍ ഒളിവിന് ഇടം ഉണ്ടാക്കിക്കൊടുത്ത ഒരാളും എറണാകുളത്തിനടുത്ത് ഒളിസങ്കേതം നല്‍കിയ ഒരാളും ഉപ്പോള്‍ ഒളിവിലാണ്. പല സ്ഥളങ്ങളിലും ലതയ്ക്ക് ഏജന്റ് മാരും ഉണ്ടായിരുത്രെ. ഇവരും ഇപ്പോള്‍ ഒളിവിലാണ്. അടിമാലിയുടെ ഏജന്റിന്റെ വീട്ടില്‍ നേരത്തേയും ലത തങ്ങിയിട്ടുള്ളതായാണ് പറയുന്നത്.

നിയമസഹായം തേടിയാണ് ലതാനായര്‍ അടിമാലിയിലെത്തിയത്. ചിന്നക്കനാലിലെ ഒരു റിസോര്‍ട്ടിലായിരുന്നു അതിനു മുന്‍പ് തങ്ങിയത്. വിനോദസഞ്ചാരികള്‍ ധാരാളമായെത്തുന്ന അവിടെ അധികദിവസം തങ്ങുന്നത് സുരക്ഷിതമല്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് സഹായികള്‍ ലതാനായര്‍ അടിമാലി ഏജന്റിന്റെ വീട്ടിലേയ്ക്ക് മാറിയത്. ലതാനായരെക്കണ്ട് അന്വേഷിച്ചവരോട് ബന്ധുവാണെന്നും വിഷചികിത്സയ്ക്കെത്തിയതാണെന്നുമറിയിച്ച് വീട്ടുകാര്‍ ഒഴിഞ്ഞുമാറുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+