100പുതിയ ബാറുകള്‍ വരും
തിരുവനന്തപുരം: കേരളത്തില്‍ പുതുതായി പ്രഖ്യാപിച്ച മദ്യനയമനുസരിച്ച് 100 പുതിയ ബാറുകള്‍ വരും. അടുത്ത രണ്ടോ മൂന്നോ മാസത്തിനകം ഈ ബാറുകള്‍ പ്രവര്‍ത്തനം ആരംഭിയ്ക്കും.
ത്രീസ്റാര്‍ പദവിയുള്ള ഹോട്ടലുകളുടെ ബാര്‍ ലൈസന്‍സിനുള്ള 65ഓളം അപേക്ഷകള്‍ ഇപ്പോള്‍ സര്‍ക്കാര്‍ പരിഗണനയിലുണ്ട്. ടൂ സ്റാര്‍ ഹോട്ടലുകളുടെയും അനുമതി ലഭിച്ച റസ്റോറന്റുകളുടെയും ബാര്‍ ലൈസന്‍സിനുള്ള 32 അപേക്ഷകളും സര്‍ക്കാരിന് മുന്നിലുണ്ട്.
സംസ്ഥാനത്ത് ഇപ്പോള്‍ തന്നെ 508 ബാറുകള്‍ ഉണ്ട്. പുതിയ മദ്യനയം നടപ്പിലാക്കുന്നതിലൂടെ 100 കോടിയുടെ അധികവരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിയ്ക്കുന്നത്.












Click it and Unblock the Notifications