റോഡ് വികസനം: 3053 കോടി കേന്ദ്രസഹായം
തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതകള്‍ നാല് വരിയാക്കുന്നതിന് കേന്ദ്രം 3053 കോടി രൂപ സഹായമായി നല്കുമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി ടി.ആര്‍. ബാലു പറഞ്ഞു.
ഒക്ടോബര്‍ 15 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെയുള്ള എന്‍ച്ച് 47 നാലുവരിയാക്കാന്‍ 900 കോടി വകയിരുത്തിയിട്ടുണ്ട്.
ഇടപ്പള്ളി -കോഴിക്കോട് ദേശീയപാത 17 നാലുവരിയാക്കാനും 900 കോടി നീക്കിവച്ചിട്ടുണ്ട്. കോഴിക്കോട് മുതല്‍ മംഗലാപുരം വരെ 263 കിലോമീറ്റര്‍ ദേശീയപാത നാലുവരിയാക്കാന്‍ 1153 കോടിയും കേന്ദ്രസര്‍ക്കാര്‍ നല്കും. ഇതിന് കേന്ദ്രാനുമതി ഉടന്‍ ലഭിയ്ക്കും. -ബാലു പറഞ്ഞു.
ബൈപാസ് വികസനത്തിനും പാലങ്ങള്‍ നിര്‍മ്മിയ്ക്കാനും 2950 കോടിയു നല്കും. തെക്കന്‍ കേരളത്തിലെ ജില്ലകളില്‍ റെബപാസ് നിര്‍മ്മിയ്ക്കാന്‍ 103കോടി ഇതിന് പുറമെയും നല്കുമെന്ന് ബാലു അറിയിച്ചു.












Click it and Unblock the Notifications