കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗിനെതിരായ നീക്കം മുതലെടുപ്പുരാഷ്ട്രീയം: കുഞ്ഞാലിക്കുട്ടി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: മുസ്ലിം ലീഗിനെതിരെ വിവിധ തലങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ മുതലെടുപ്പു രാഷ്ട്രീയമാണെന്നും അതിനെതിരെ അണികള്‍ക്ക് പാര്‍ട്ടി ബോധവത്ക്കരണം നടത്തുമെന്നും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മാദ്ധ്യമങ്ങള്‍ പോലും ശരിയായ രീതിയലല്ല കാര്യങ്ങള്‍ കാണുന്നത്. ക്രീയമത്മകമായ വിമര്‍ശനത്തിന് പകരം ലീഗിനെതിരെ അസത്യവും അര്‍ധ സത്യവും പ്രചരിപ്പിക്കുകയാണെന്ന് ലീഗ്ജനറല്‍ സെക്രട്ടറിയായ അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ സര്‍ക്കാര്‍ 98ല്‍ കൊണ്ടുവരികയും വിവിധ നിക്ഷേപ മേളകളില്‍ നിക്ഷേപം ക്ഷണിച്ചുകൊണ്ട് പ്രദര്‍ശിപ്പിയ്ക്കുകയും ചെയ്ത പദ്ധതിയാണ് എക്സ്പ്രസ് ഹൈവേ. ഇതിന്റെ പേരിലും ലീഗിനെതിരെ തിരിയുന്നതിന് പിന്നില്‍ മുതലെടുപ്പ് മാത്രമാണ്. ജനങ്ങള്‍ക്ക് ഈ പാത ബുദ്ധിമുട്ടുണ്ടാക്കുമെങ്കില്‍ അക്കാര്യം പരിശോധിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല-അദ്ദേഹം പറഞ്ഞു.

ലീഗില്‍ നിന്ന് തെറ്റിപ്പിരിഞ്ഞുപോയവര്‍ ഗുണം പിടിക്കില്ലെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് കെ.ടി. ജലീലിനെക്കുറിച്ച് ഉയര്‍ന്ന ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞു. മാനസാന്തരമുണ്ടായവരെ തിരിച്ചെടുത്ത ചരിത്രവും അല്ലാത്തവര്‍ക്കെതിരെ തുടര്‍ നടപടിയെടുത്ത ചരിത്രവും ലീഗിനുണ്ട്. -അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X