മദ്യനയം സുതാര്യം: വക്കം
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മദ്യനയം തികച്ചും സുതാര്യമാണെന്നും അത് ഈ രംഗത്തെ അഴിമതി ഇല്ലാതാക്കുമെന്നും എക്സൈസ് മന്ത്രി വക്കം പുരുഷോത്തമന്‍.
ഒക്ടോബര്‍ 15 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ഒരു സ്റാറുമില്ലാത്ത ഹോട്ടലുകള്‍ക്ക് പോലും ബാര്‍ ലൈസന്‍സ് നല്കിയിട്ടുണ്ട്. ഇതേപ്പറ്റി അന്വേഷിയ്ക്കില്ല. പക്ഷെ ഇനി ഇത് ഉണ്ടാവില്ല. ബാര്‍ലൈസന്‍സ് ആര്‍ക്കൊക്കെ നല്കണമെന്നത് സംബന്ധിച്ച് വ്യക്തമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഉള്ളതിനാല്‍ ഇനി എല്ലാം സുതാര്യമായിരിക്കും. - വക്കം പുരുഷോത്തമന്‍ പറഞ്ഞു.
മന്ത്രിസഭയുടെ എട്ടംഗസബ്കമ്മിറ്റി വിശദമായി ചര്‍ച്ചകള്‍ നടത്തി രൂപം കൊടുത്ത മദ്യനയമാണിത്. മുമ്പുള്ള അഴിമതിയുടെ പഴുതുകള്‍ അടച്ചുകൊണ്ടുള്ള നയമാണിത്. പുതിയ നയം മൂലം പുതുതായി ആരും കുടിയ്ക്കാന്‍ പോകുന്നില്ല- വക്കം പറഞ്ഞു.












Click it and Unblock the Notifications